
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യാനായി സിപിഎമ്മിന്റെ നിർണ്ണായക സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന സമിതിയും ഇന്ന് ചേരും. മന്ത്രിസഭയിലേക്കുള്ള ഇ.പി.ജയരാജന്റെ മടങ്ങിവരവിന്റെ കാര്യത്തിൽ യോഗം തീരുമാനമെടുക്കും. ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം പോയ ഇപി ജയരാജന്റെ മടക്കം ഉറപ്പായിക്കഴിഞ്ഞു. ഉന്നതനേതാക്കൾക്കിടയിൽ ജയരാജന്റെ മടക്കത്തിൽ ധാരണയായി. സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗത്തോടെ അന്തിമതീരുമാനമാകും.
പാർട്ടിയിൽ ജയരാജന്റെ തിരിച്ചുവരവിൽ ഇപ്പോൾ ആർക്കും എതിർപ്പില്ല. കാനം രാജേന്ദ്രനടക്കമുള്ള് സിപിഐ നേതാക്കളുമായി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇതിനകം ആശയവിനിമയം നടത്തി. സിപിഐയെ അനുനയിപ്പിക്കാൻ കാബിനറ്റ് പദവിയോടെ അവർക്ക് ചീഫ് വിപ്പ് സ്ഥാനം നൽകാനാണ് സാധ്യത. ജയരാജന് വ്യവസായ വകുപ്പ് തന്നെയെന്നാണ് സൂചന. എസി മോയ്തീന് തദ്ദേശ സ്വയംഭരണമാകും.
കെടി ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യക്ഷേമവും നൽകിയേക്കും. അന്തിമ തീരുമാന സെക്രട്ടറിയേറ്റ് യോഗത്തിലുണ്ടാകും. തിങ്കളാഴ്ചയാണ് എൽഡിഎഫ്. ചൊവ്വാഴ്തയോ വെള്ളിയാഴ്ചയോ ജയരാജന്റെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത. 19ന് ചികിത്സക്ക് അമേരിക്കയിലേക്ക് പോകും മുമ്പ് പുന:സംഘടന പൂർത്തിയാകണമെന്നാണ് മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam