മുണ്ടക്കയത്ത് നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍

Published : Aug 10, 2018, 12:48 AM IST
മുണ്ടക്കയത്ത് നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍

Synopsis

കോട്ടയം സ്വദേശി അർജുൻ, എറണാകുളം സ്വദേശി അഖിൽ എന്നിവരാണ് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്. കഞ്ചാവുമായി മുണ്ടക്കയം ബസ്റ്റാന്റെിലെത്തിയ രണ്ടുപേരും എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പടാൻ ശ്രമിക്കുകയായിരുന്നു. 

കോട്ടയം: കോട്ടയം മുണ്ടക്കയത്ത്  കഞ്ചാവ വേട്ട. നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയില്‍. ഓണക്കാലത്തെ ലഹരിക്കടത്ത് നിയന്ത്രിക്കാൻ എക്സൈസ് നടത്തിയ റെയ്ഡിലാണ് നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായത്. കോട്ടയം സ്വദേശി അർജുൻ, എറണാകുളം സ്വദേശി അഖിൽ എന്നിവരാണ് കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായത്. കഞ്ചാവുമായി മുണ്ടക്കയം ബസ്റ്റാന്റെിലെത്തിയ രണ്ടുപേരും എക്സൈസ് സംഘത്തെ കണ്ട് ഓടിരക്ഷപ്പടാൻ ശ്രമിക്കുകയായിരുന്നു. 

യുവാക്കൾ ഓടുന്നത് ശ്രദ്ധയിൽ പെട്ട എക്സൈസ് സംഘം കിലോമീറ്ററുകളോളം പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടെ പ്രതികൾ പൈങ്ങനയിൽ ആറ്റിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എക്സൈസ് ഇൻസ്പെക്ടർ കെഡി സതീശന്റെ നേതൃത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടയം ജില്ലയിൽ അടുത്ത കാലത്തായുണ്ടായ വലിയ കഞ്ചാവ് കേസാണ് ഇതെന്ന് എക്സൈസ് സംഘം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ കാഞ്ഞിരപ്പള്ളി താലൂക്കിൽ നടക്കുന്ന നാലാമത്തെ കഞ്ചാവ് വേട്ടയാണിത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കർഷകസംഘം ഭരണവിലാസം സംഘടനയായി, കർഷകരെ തഴഞ്ഞവരെ ജനങ്ങളും കൈവിട്ടു'; കർഷകസംഘം സമ്മേളനത്തിൽ പിണറായി സർക്കാരിന് വിമർശനം
പരീക്ഷാ ഫലങ്ങളിൽ അപാകത, 1,4 സെമസ്റ്ററുകളിലെ സപ്ലിമെന്ററി ഫലങ്ങൾ കേരള സർവകലാശാല പിൻവലിച്ചു; കെ-റീപ്പ് സോഫ്റ്റ്‌വെയറും ഒഴിവാക്കും