
സക്കീർ ഹുസൈനെതിരെ 14 ക്രിമിനൽ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ര്‌ടീയനേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഈ കേസുകളെല്ലാം ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തതിന് മുൻ യുഡിഎഫ് ഭരണകാലത്ത് രാഷ്ര്‌ടീയമായി ചുമത്തപ്പെട്ടതാണെന്നും കോടിയേരി വ്യക്‌തമാക്കി.
മുഖ്യമന്ത്രിയുടെ പേരുപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതി ലഭിച്ചപ്പോൾ ആരോപണവിധേയർക്കെതിരെ ശക്‌തമായ നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. അതുപ്രകാരം പോലീസ് നടപടി സ്വീകരിച്ച് എറണാകുളത്ത് ഒരു തട്ടിപ്പുസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.
ഈ ക്രിമിനൽ കുറ്റക്കാർ ആരും പാർട്ടി അംഗങ്ങളല്ല. അതിൽ സിദ്ദിഖ് എന്നയാൾ പാർട്ടി നേതാവാണെന്ന വിധത്തിൽ ചില മാധ്യമങ്ങൾ ചിത്രീകരിച്ചെങ്കിലും അത് വസ്തുതകൾക്ക് നിരക്കുന്നതല്ല– കോടിയേരി പറഞ്ഞു. സക്കീർ ഹുസൈനെതിരെ 14 ക്രിമിനൽ കേസുണ്ടെന്നും അയാളെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളും ചില രാഷ്ര്‌ടീയനേതാക്കളും പ്രചാരണം നടത്തുന്നത് സിപിഎമ്മിനെ വികൃതപ്പെടുത്തുന്നതിനുവേണ്ടിയാണ്.
ഈ കേസുകളെല്ലാം ജനകീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തതിന് മുൻ യുഡിഎഫ് ഭരണകാലത്ത് രാഷ്ട്രീയമായി ചുമത്തപ്പെട്ടതാണ്. പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്ത നൂറുകണക്കിനു സിപിഎം പ്രവർത്തകരെ യുഡിഎഫ് സർക്കാർ കാപ്പ നിയമപ്രകാരം ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്തരം ഭരണനയത്തിന്‍റെ ഭാഗമായാണ് ഏരിയ സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈനെയും 14 കേസിൽ പ്രതിയാക്കിയതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam