
വരൾച്ചയിലും വറ്റാത്ത നീരുറവ. പത്തനംതിട്ട ആനിക്കാട്ടെ മൂപ്പതിലേറെ കുടുംബങ്ങൾ ആശ്രയിച്ചിരുന്ന പഞ്ചായത്ത് കിണർ. തുലാപ്പെയ്ത്തിൽ ഏതാണ്ട് കിണർ നിറയേണ്ട സമയത്താണ് ഈ കാഴ്ച. വറ്റി വരണ്ട് അടിത്തട്ട് കാണാം . ഉള്ള വെള്ളം ചെറിയ പാത്രങ്ങൾ ഉപയോഗിച്ച് കോരി കുടിക്കാനായി ഒന്നോ രണ്ടോ കുടം നാട്ടുകാർ പങ്കിട്ടെടുക്കും.
പത്തനംതിട്ടയിലെ മാത്രമല്ല ആലപ്പുഴയിലേയും കോട്ടയത്തേയും ഇടുക്കിയിലേയും എറണാകുളത്തേയും സ്ഥിതി ഗുരുതരമാണ്. .5 മുതൽ മൂന്ന് മീറ്ററിലേറെ ഭൂഗർഭ ജലവിതാനം താഴ്ന്നതായാണ് ജലവിഭവ വകുപ്പിന്‍റെ കണക്ക്. ജലവിതാനം താഴ്ന്നതോടെ വെള്ളം മലിനമാകുന്നു.
വെള്ളം ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ 75 ശതമാനം ഉപോഗം കുറക്കാൻ സർക്കാർ നിർദ്ദേശം നൽകിയെങ്കിലും നടപ്പായിട്ടില്ല. വൈകിയെങ്കിലും തുലാവർഷ മഴ കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത ജലക്ഷാമത്തിലേക്ക് പോകുമെന്ന് വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam