ചൈത്ര തെരേസ ജോണിനെ വിടാതെ സിപിഎം; കോടതിയെ സമീപിക്കാൻ നീക്കം

By Web TeamFirst Published Jan 31, 2019, 1:08 PM IST
Highlights

ചൈത്ര തെരേസ ജോണിനെതിരെ സിപിഎം നിയമനടപടിക്ക് ഒരുങ്ങുന്നു, സിവിൽ ക്രിമിനൽ നടപടികൾക്ക് സാധ്യത ആരാഞ്ഞ് നിയമോപദേശം തേടി

തിരുവനന്തപുരം:സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തേരേസ ജോണിനെതിരെ നിയമ നടപടിക്ക് നീക്കം. സിപിഎം ഓഫീസിൽ ചൈത്ര നടത്തിയ റെയ്ഡ് സംഘടനയ്ക്ക് മാനഹാനി ഉണ്ടാക്കിയെന്നും നേതാക്കളെ അപമാനിക്കുന്ന വിധത്തിലാണെന്നുമാണ് സിപിഎം പറയുന്നത്. പൊലീസ് സ്റ്റേഷൻ ആക്രമണകേസിലെ പ്രതികളെ തേടായാണ് പൊലീസ് ഉദ്യോഗസ്ഥ റെയ്ഡ് നടത്തിയതെങ്കിലും ആരെയും കണ്ടെത്താനാകാത്ത സാഹചര്യം കൂടി മുൻനിര്‍ത്തിയാണ് ചൈത്ര തെരേസ ജോണിനെതിരെ സിപിഎം നിലപാട് കടുപ്പിക്കുന്നത്.

കടുത്ത നടപടി ചൈത്രക്കെതിരെ വേണമെന്ന് സിപിഎം ആവശ്യപ്പെട്ടെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ എഡിജിപി മനോജ് എബ്രഹാം ചൈത്രക്ക് ക്ലീൻ ചിറ്റ് നൽകുന്ന റിപ്പോ‍ർട്ടാണ് സമ‍‍ർപ്പിച്ചത്. അതുകൊണ്ടു തന്നെ നടപടി നിര്‍ദ്ദേശിക്കാൻ സര്‍ക്കാരിന് പരിമിതിയും ഉണ്ട്. 

ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് സിപിഎം ഒരുങ്ങുന്നത്. ചൈത്ര തെരേസ ജോണിനെതിരെ സിവിൽ ക്രിമിനൽ കേസുകൾ രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യത അന്വേഷിക്കുകയാണ് സിപിഎം. ഇക്കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ് വിവരം 

അതിനിടെ ചൈത്രയെ വുമൺ സെല്ലിന്റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാനും പകരം നിയമനം വൈകിപ്പിക്കാനും നീക്കം നടക്കുന്നതായും വാര്‍ത്തയുണ്ട് 
 

click me!