ചൈത്ര തെരേസ ജോണിനെതിരെ നടപടി ? തൽസ്ഥാനത്ത് നിന്ന് മാറ്റാൻ ആലോചന

By Web TeamFirst Published Jan 31, 2019, 12:28 PM IST
Highlights

ചൈത്രാ തെരേസാ ജോണിനെതിരെ നടപടി പരിഗണനയിൽ. വുമൺ സെല്ലിന്‍റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാനും പകരം നിയമനം വൈകിപ്പിക്കാനും ആണ് നീക്കം നടക്കുന്നത്

തിരുവനന്തപുരം: സിപിഎമ്മിന്റെ തിരുവനന്തപുരത്തെ ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്പി ചൈത്ര തേരേസ ജോണിനെതിരെ നടപടി വന്നേക്കും . വുമൺ സെല്ലിന്റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാനും പകരം നിയമനം വൈകിപ്പിക്കാനുമാണ് നീക്കം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നടത്തിയ റെയ്ഡിന്റെ സാഹചര്യത്തെ കുറിച്ച് എഡിജിപി മനോജ് എബ്രഹാം നൽകിയ അന്വേഷണ റിപ്പോ‍ർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. നടപടി ശുപാര്‍ശകളൊന്നും ഇല്ലെന്ന് മാത്രമല്ല ചൈത്രക്ക് ക്ലീൻ ചിറ്റ് നൽകിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അതിൽ മേൽ ഒരു നടപടി എടുക്കാനാകില്ല.

അതേസമയം പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കര്‍ശന നടപടി വേണമെന്ന ആവശ്യത്തിൽ നിന്ന് സിപിഎം പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ്  വുമൺ സെല്ലിന്റെ എസ്പി സ്ഥാനത്ത് നിന്ന് മാറ്റാനും പകരം നിയമനം വൈകിപ്പിക്കാനും നീക്കം നടക്കുന്നത് 

click me!