സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്: ശബരിമല വിവാദം ചര്‍ച്ചയാവും

By Web TeamFirst Published Oct 19, 2018, 3:28 AM IST
Highlights

വിദേശ പര്യടത്തിനായതിൽ മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. ശബരിമലയിലെ സ്ത്രീ പ്രവേശത്തെ ചൊല്ലിയുള്ള വിവാദങ്ങൾ സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.വിഷയത്തെ രാഷ്ട്രീയമായി നേരിടാനും ആശയ പ്രചാരണം ശക്തമാക്കാനും നേരത്തെ സംസ്ഥാന സമിതി തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ വളരാനിടയാക്കിയത് ദേവസ്വം ബോർഡിന്‍റെയും സർക്കാരിന്‍റെയും ചില പാളിച്ചകളാണെന്ന് പാർട്ടിക്കുള്ളിൽ വിമർശനമുണ്ട്. വിദേശ പര്യടത്തിനായതിൽ മുഖ്യമന്ത്രിയുടെ അഭാവത്തിലാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. 

click me!