
തിരുവനന്തപുരം: പി.കെ. ശശിക്കെതിരായ പരാതിയിൽ നിയമസഭാ സമ്മേളനത്തിന് മുന്പ് തീരുമാനമെടുക്കാൻ ഈ മാസം 23 ന് സിപിഎം സംസ്ഥാന കമ്മറ്റി വിളിച്ചു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മറ്റിയിലെ വനിതാ അംഗത്തോട് പി.കെ.ശശി എംഎൽഎ മോശമായി പെരുമാറിയെന്ന പരാതി സിപിഎം അന്വേഷിക്കാൻ തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു. മന്ത്രി എ.കെ. ബാലനും പി.കെ. ശ്രീമതിയുമായിരുന്നു കമ്മറ്റി അംഗങ്ങൾ.
അന്വേഷണത്തിൽ പി.കെ.ശശിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന അനുമാനത്തിൽ കമ്മീഷൻ എത്തിയെങ്കിലും റിപ്പോർട്ട് സമർപ്പിക്കപ്പെട്ടില്ല. പരാതിയുടെ പേരിൽ പാലക്കാട് പാർട്ടിക്കുള്ളിലുണ്ടായ ചേരിതിരിഞ്ഞുള്ള നീക്കങ്ങളും കമ്മീഷൻ പരിശോധിച്ചത് കൊണ്ട് റിപ്പോർട്ട് വൈകുന്നുവെന്നാണ് അനൗദ്യോഗിക വിശദീകരണം.
ഇതിനിടെ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടുനിന്ന പി.കെ.ശശി വീണ്ടും പാർട്ടി വേദികളിൽ സജ്ജീവമാകുകയാണ്. അന്വേഷണ കമ്മീഷൻ അംഗം എ.കെ.ബാലനുമായി പി.കെ.ശശി എംഎല്‍എ വേദി പങ്കിട്ടു. ഇതേതുടര്‍ന്ന് നടപടിയുണ്ടാകില്ലെന്ന പ്രതീതി ഉയർന്നതോടെ വനിതാ അംഗം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നൽകി.
നിയമസഭാ സമ്മേളനത്തിന്‍റെ തീയതി കൂടി തീരുമാനിച്ചതോടെയാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള നടപടികൾക്ക് വേഗംകൂടിയത്. നിയമസഭാ സമ്മേളനത്തിൽ ഈ വിഷയത്തിൽ പ്രതിരോധത്തിലാകാൻ സിപിഎം ആഗ്രഹിക്കുന്നില്ല. അന്വേഷണ റിപ്പോർട്ടിൻ മേൽ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്ത് 23 ന് ചേരുന്ന സംസ്ഥാന കമ്മറ്റിയിൽ വയ്ക്കാനാണ് ഇപ്പോഴത്തെ ധാരണ.
ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ സമ്മേളനത്തിലും സംസ്ഥാന സമ്മേളനത്തിലും ഇത് സംന്പന്ധിച്ചുയര്‍ന്ന ചോദ്യങ്ങളെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എ.എം.ഷംസീറും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജും നിശബ്ദമാക്കിയിരുന്നു. മാത്രമല്ലേ ഇത് സംന്പന്ധിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് വളരെ മോശമായ രീതിയിലാണ് ഇരുവരും പ്രതികരിച്ചത്. മാത്രമല്ല, പരാതി കൊടുത്തത് സിപിഎമ്മിനാണെന്നും ആരോപണമുന്നയിക്കപ്പെട്ട വ്യക്തി പാര്‍ട്ടി അംഗമാണെന്നത് കൊണ്ടും പരാതിയില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് സിപിഎമ്മാണെന്ന നിലപാടാണ് എം.സ്വരാജ് കൈക്കൊണ്ടത്. ഇത് ഏറെ വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam