വാഹന പരിശോധന: എസ്ഐക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം

Published : Sep 15, 2018, 02:13 PM ISTUpdated : Sep 19, 2018, 09:26 AM IST
വാഹന പരിശോധന: എസ്ഐക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം

Synopsis

വാഹന പരിശോധനയെ ചൊല്ലി എസ്ഐക്ക് നേരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റം. തുമ്പ എസ്ഐ പ്രതാപചന്ദ്രനെ ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനന്ദന്‍റെ നേത്യത്വത്തിൽ പിടിച്ചു തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

തിരുവനന്തപുരം: വാഹന പരിശോധനക്കിടെ യുവാവിനെ പൊലീസ് മർദ്ദിച്ചുവെന്നാരോപിച്ച്  എസ്ഐക്കെതിരെ സിപിഎം പ്രവർത്തകുടെ കയ്യേറ്റം. സിപിഎം ജില്ലാ കമ്മിറ്റി അംഗമടക്കം ഏഴുപേർക്കെതിരെ തുമ്പ പൊലീസ് കേസെടുത്തു. എന്നാൽ പൊലീസ് ബോധപൂർവ്വം പ്രകോപമുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു.

ഇന്നലെ തുമ്പ സ്റ്റേഷന് സമീപം വാഹപ പരിശോധന നടത്തുന്നതിനിടയാണ്  നാസർയെന്ന യുവാവിനെ പൊലീസ് കസ്റ്റഡയിലെടുത്തത്. ഗതാഗത തടസ്സമുണ്ടാക്കുകയും പൊലീസിനെതിരെ തട്ടികയറുകയും ചെയ്തതിനാണ് നാസറെന്ന യുവാവിനെ കസ്റ്റഡലെടപത്തതെന്ന് തുമ്പ പൊലീസ് പറയുന്നു. സിപിഎം പ്രാദേശിക നേതൃത്വവും എസ്ഐ പ്രതാപചന്ദ്രനമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ബോധപൂർവ്വമുള്ള പ്രകോപനത്തിനുള്ള പിന്നിലെന്ന് പൊലീസ് പറയുന്നു.

യുവാവിനെ കസ്റ്റഡിലെടുത്തതിന് പിന്നാലെ ജില്ലാ കമ്മിറ്റി അംഗം ആറ്റിപ്ര സദാനനന്‍റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി. എസ്ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കഴക്കൂട്ടം അസി. കമ്മീഷണർ സ്ഥലത്തെത്തിയാണ് പ്രശ്നം അവസാനിപ്പിച്ചത്. കസ്റ്റഡിലെടുത്ത നാസറിനെ ജാമ്യത്തിൽ വിട്ടു. എന്നാൽ എസ്ഐ അനാവശ്യമായി സിപിഎം പ്രവർത്തകരെ കസ്റ്റഡിലെടുത്ത് മർദ്ദിക്കുന്നുവെന്നാണ് സിപിഎമ്മിന്‍റെ ആരോപണം. ഇന്നലെയും മൂന്നാം മുറ ചോദ്യം ചെയ്യാനെത്തിവരോട് പൊലീസാണ് പ്രകോപനമുണ്ടാക്കിയെന്ന് ആറ്റിപ്ര സദാനന്ദൻ പറഞ്ഞു.

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ടി പി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ: മുഹമ്മദ് ഷാഫിക്കും ഷിനോജിനും അനുവദിച്ചത് സ്വാഭാവിക പരോളെന്ന് അധികൃതർ
കേരളത്തിലെ വമ്പൻ മാളിൽ ആദ്യമായി ഒരു ബിവറേജസ് ഷോപ്പ്, വൻ മാറ്റങ്ങൾ; രണ്ടാമത്തെ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ് നാളെ തുറക്കും