സിപിഎം പ്രവർത്തകരുടെ ആക്രമണം: ആദിവാസികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു

Published : Dec 10, 2018, 06:35 AM ISTUpdated : Dec 10, 2018, 06:45 AM IST
സിപിഎം പ്രവർത്തകരുടെ ആക്രമണം: ആദിവാസികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു

Synopsis

കോളനിവാസികളായ സിപിഎം പ്രവർത്തകർ പ്രാദേശിക വിഷയങ്ങളെ തുടർന്ന് അടുത്തിടെ പാർട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിൽ വായനശാല തുടങ്ങുന്നതിൽ സിപിഎമ്മിന് അമർഷമുണ്ടായിരുന്നതായി സൂചനകളുണ്ടായിരുന്നു

ചാലിയാര്‍: വായനശാല ഉദ്ഘാടന ചടങ്ങിലേക്ക് അതിക്രമിച്ചുകയറിയ സിപിഎം പ്രവർത്തകർ ആദിവാസികൾ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു. കോഴിക്കോട് മലപ്പുറം ജില്ല അതിർത്തിയിലെ ചാലിയാർ പഞ്ചായത്തിലെ വെണ്ടേക്കം പൊയിലിൽ ആദിവാസികൾക്ക് വേണ്ടി തുടങ്ങിയ ഗദ്ദിക വായനശാലയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. 

കോളനിവാസികളായ സിപിഎം പ്രവർത്തകർ പ്രാദേശിക വിഷയങ്ങളെ തുടർന്ന് അടുത്തിടെ പാർട്ടി വിട്ടിരുന്നു. ഈ സാഹചര്യത്തിൽ വായനശാല തുടങ്ങുന്നതിൽ സിപിഎമ്മിന് അമർഷമുണ്ടായിരുന്നതായി സൂചനകളുണ്ടായിരുന്നു. ആദിവാസി വിഭാഗത്തിൽ പെട്ട അഞ്ച് പേർക്കും മറ്റ് ആറുപേർക്കും അക്രമത്തിൽ പരിക്കേറ്റു. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബ് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തിയാക്രമം, തായ്വാനിൽ 3 പേർ കൊല്ലപ്പെട്ടു
വാലിന് തീ കൊളുത്തി, പുറത്ത് വന്നത് കണ്ണില്ലാത്ത ക്രൂരത, കാട്ടാനയെ കൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ