കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി

Published : Jan 21, 2018, 01:33 PM ISTUpdated : Oct 05, 2018, 02:42 AM IST
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി

Synopsis

കൊല്‍ക്കത്ത: കോൺഗ്രസ് ബന്ധത്തെ സംബന്ധിച്ച യെച്ചൂരിയുടെ രേഖ സിപിഎം കേന്ദ്രകമ്മിറ്റി തളളി . വോട്ടിനിട്ടാണ് കേന്ദ്രകമ്മിറ്റി രേഖ തളളിയത് . യെച്ചൂരിയുടെ രേഖയെ 31 പേർ അനുകൂലിച്ചു, 55 പേർ എതിർത്തു .

കോൺഗ്രസുമായി നീക്കുപോക്ക് വേണ്ട എന്ന കാരാട്ടിന്‍റെ രേഖക്ക് അംഗീകാരം . പാര്‍ട്ടി കോൺഗ്രസിലേക്ക് കാരാട്ടിന്‍റെ രേഖ മാത്രം മതിയെന്നാണ് തീരുമാനം . എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനം. ഫാസിസ്റ്റ് ശക്തികളുമായി പോരാടുന്നതിന് വിശാലസഖ്യത്തിന്‍റെ സാധ്യതകള്‍ തേടുമ്പോള്‍ കോണ്‍ഗ്രസുമായും ബന്ധമാകാം എന്നതായിരുന്നു യെച്ചൂരി പക്ഷത്തിന്‍റെ നിലപാട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മന്തിക്കടയുടെ പരസ്യത്തിൽ കൃഷ്ണന്റെ ചിത്രം; ഉടമയ്‌ക്കെതിരെ മനഃപൂർവമായ പ്രകോപനത്തിന് കേസെടുത്ത് പൊലീസ്
കൊടി നിറം മറന്നു, ഖാർഗെയ്ക്ക് കൈത്താങ്ങായി നദ്ദ; രാജ്യസഭയിൽ അപൂർവ കാഴ്ച