ഗോ സംരക്ഷകരെ നിയന്ത്രിക്കാനുള്ള നിര്‍ദേശം: കേന്ദ്രം ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക

Published : Sep 08, 2017, 08:26 AM ISTUpdated : Oct 05, 2018, 01:38 AM IST
ഗോ സംരക്ഷകരെ നിയന്ത്രിക്കാനുള്ള നിര്‍ദേശം: കേന്ദ്രം ദുരുപയോഗം ചെയ്യുമെന്ന് ആശങ്ക

Synopsis

ദില്ലി: ഗോ രക്ഷയുടെ പേരിലുള്ള അക്രമങ്ങൾ തടയണമെന്ന കേസിലെ സുപ്രീംകോടതി നിര്‍ദ്ദശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്തേക്കുമെന്ന ആശങ്ക ശക്തമാകുന്നു.  ഭരണഘടനയുടെ 256-ആം അനുഛേദപ്രകാരം സംസ്ഥാനങ്ങളിൽ ഇടപെടാൻ കോടതി അനുമതി  നൽകിയാൽ രാഷ്ട്രീയ നേട്ടത്തിന് കേന്ദ്രം അത് ഉപയോഗിച്ചേക്കാമെന്നാണ് വിലയിരുത്തൽ.

ഭരണഘടനയുടെ 256 -ാം വകുപ്പ്, പ്രത്യേക സാഹചര്യങ്ങളിൽ സംസ്ഥാനങ്ങളിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതാണ്. 256-ാം അനുഛേദ പ്രകാരം നൽകുന്ന നിര്‍ദ്ദേശം സംസ്ഥാനങ്ങൾ പാലിച്ചില്ലെങ്കിൽ പിന്നീട് രാഷ്ട്രപതി ഭരണത്തിന് വരെ ശുപാര്‍ശ ചെയ്യാം. ഗോ രക്ഷയുടെ പേരിലുള്ള അക്രമം തടയാൻ ഭരണഘടനയുടെ 256-ാം അനുഛേദം അനുസരിച്ച് സംസ്ഥാനങ്ങൾക്ക് നിര്‍ദ്ദേശം നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നാണ് സുപ്രീംകോടതിയിൽ കേസ് നൽകിയവരുടെ അപേക്ഷ. 

ഇക്കാര്യത്തിൽ കോടതി കേന്ദ്രത്തിന്‍റെ അഭിപ്രായവും തേടി. കോടതിക്ക് നൽകുന്ന മറുപടിയിൽ 256-ാം അനുഛേദം ഉപയോഗിക്കുന്നതിനെ കേന്ദ്രം എതിര്‍ക്കാൻ സാധ്യതയില്ല. കാരണം കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കും ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുന്നതാണ്. കേരളം പശ്ചിമബംഗാൾ ഉൊൾപ്പടെയുള്ള ബിജെപി ഇതര പാര്‍ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപി ആയുധമാക്കുന്നത് ക്രമസമാധാന പ്രശ്നങ്ങളാണ്.  

ഭരണഘടനയുടെ 256 -)ം അനുചേദം പ്രയോഗിക്കണമെന്ന നിർദേശം സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് ഈ സംസ്ഥാനങ്ങളിലെ ഇടപെടലുകൾക്കും കേന്ദ്ര സര്‍ക്കാരിന് ആയുധമാകുമെന്നാണ് നിയമവിദഗ്ധരുടെ ആശങ്ക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറപ്പെട്ടത് വെനസ്വേലയിൽ നിന്ന്, സെഞ്ച്വറീസ് പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം, ശിക്ഷിക്കപ്പെടുമെന്ന് വെനസ്വേല
'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്