പാലക്കാട്ട് ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്; ഒരുലക്ഷം രൂപ നഷ്‌ടമായി

Web Desk |  
Published : Oct 20, 2016, 01:29 PM ISTUpdated : Oct 04, 2018, 11:16 PM IST
പാലക്കാട്ട് ക്രഡിറ്റ് കാര്‍ഡ് തട്ടിപ്പ്; ഒരുലക്ഷം രൂപ നഷ്‌ടമായി

Synopsis

കൊപ്പം സ്വദേശിയായ വിപിന്‍ ദാസിന്റെ പട്ടാമ്പി എച് ഡി എഫ് സി ബാങ്ക് ശാഖയിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് സൗകര്യമുള്ള അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായാണ് ഇടപാടുകള്‍ നടന്നത്. രണ്ട് തവണ പാരീസില്‍ നിന്നുമാണ് പണം പിന്‍വലിച്ചിട്ടുള്ളത്. ഒരു തവണ ടൂര്‍ കമ്പനിയുടെ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. വിദേശത്താണ് വിപിന്‍ ദാസ് ജോലി ചെയ്യുന്നത്. കാര്‍ഡ് അടക്കമുള്ള ബാങ്ക് രേഖകളെല്ലാം പട്ടാമ്പിയിലെ വീട്ടില്‍ അച്ചന്‍ വാസുദേവന്റെ കൈവശമാണുള്ളത്.

ഈ കാര്‍ഡ് വിവരങ്ങള്‍ പുറത്ത് നല്‍കുകയോ, അടുത്ത കാലത്ത് ഇടപാടുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. പണം നഷ്ടമായ മൂന്നു ഇടപാടുകള്‍ക്കും, വണ്‍ ടൈം പാസ്‌വേര്‍ഡ് ചോദിച്ചിട്ടുമില്ല. പട്ടാമ്പി പോലീസില്‍ പരാതി നല്‍കി. പരിശോധിച്ചു വരികയാണെന്നാണ് ബാങ്ക് അധികൃതരും അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിതിൻ രാജിൻ്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി; 'കാര്യങ്ങളിൽ ചില പൊരുത്തക്കേടുകൾ ഉണ്ട്, നാളെ ഗവർണറെ കാണും'
ട്രംപിന്‍റെ ഭീഷണിക്ക് മറുപടി, 'കടലിടുക്കിലെ മരണച്ചുഴി' കാത്തിരിക്കുന്നുണ്ട് എന്ന് റെവല്യൂഷണറി ഗാർഡ്സ്; പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം