
ഷാര്‍ജ: മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് യു എ ഇയില്‍ റിലീസ് ചെയ്തു. തീയറ്റര്‍ മുഴുവന്‍ അലങ്കരിച്ച് ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ പുലിമുരുകനെ വരവേറ്റത്.
മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ യു.എ.ഇയിലെ വരവേല്‍പ്പ് അന്ത്യന്തം ആവേശകമരായിരുന്നു. ഷാര്‍ജ സിനി പ്ലക്‌സ് തീയറ്ററില്‍ ഉത്സവ അന്തരീക്ഷമൊരുക്കി മോഹന്‍ലാല്‍ ആരാധകര്‍. തീയറ്റര്‍ മുഴുവന്‍ വര്‍ണ വിളക്കുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ശിങ്കാരിമേളവും മറ്റുമായി സിനിമയുടെ വരവേല്‍പ്പ് കൊഴുപ്പിച്ചു യുവാക്കള്‍.
മോഹന്‍ലാലിന്റെ കൂറ്റന്‍ കട്ടൗട്ടും ബാനറുകളുമെല്ലാം ആരാധകര്‍ പുലിമുരുകനെ വരവേല്‍ക്കാന്‍ ഒരുക്കിയിരുന്നു. ആട്ടും പാട്ടവുമെല്ലാം അവസാനിപ്പിച്ച് അവസാനം സിനിമയിലേക്ക്. തങ്ങളുടെ പ്രിയ നടന്‍ സ്‌ക്രീനില്‍ എത്തിയതോടെ വീണ്ടും ആവേശം അണപൊട്ടി.
കേരളത്തിലെപ്പോലെ അതല്ലെങ്കില്‍ അതിനേക്കാള്‍ ആവേശത്തിലാണ് യു.എ.ഇയില്‍ പുലിമുരുകനെ സ്വീകരിച്ചിരിക്കുന്നത്. യു.എ.ഇയിലെ പുലിമുരുകന്റെ പടയോട്ടം തുടങ്ങിക്കഴിഞ്ഞു. ഇനി പിടിച്ചാല്‍ കിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam