വനം വകുപ്പിന്‍റെ തോട്ടത്തിൽ നിന്നും തേക്ക് മരം മുറിച്ചുകടത്തിയ സംഘം പിടിയില്‍

By Web DeskFirst Published Feb 26, 2018, 9:12 PM IST
Highlights

വനം വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ നിന്നും തേക്ക് മരം മുറിച്ചുകടത്തിയ സംഘം പിടിയിലായി. നേര്യമംഗലം റേഞ്ചിൽ ഉൾപ്പെട്ട ഇ‌ഞ്ചതൊട്ടി  വനമേഖലയിൽ നിന്നായിരുന്നു മരം മുറിച്ച് കടത്തിയത്. നേര്യമംഗലം റേഞ്ചിലെ 1952 തേക്ക് പ്ളാന്‍റേഷനിൽ നിന്നായിരുന്നു ലക്ഷങ്ങൾ വിലവരുന്ന തേക്ക് അ‌ഞ്ചംഗ സംഘം മുറിച്ച് കടത്തിയത്. പേരിയാറിലൂടെ ചങ്ങാടം ഉപയോഗിച്ച് സുരക്ഷിത സ്ഥാനത്തെത്തിക്കുകയും പിന്നീട് പിക് അപ് വാനിൽ കയറ്റി ഫർണ്ണിച്ചർ കടയ്ക്ക് കൈമാറുകയുമായിരുന്നു.സംഭവത്തിൽ നേര്യമംഗലം കാ‌ഞ്ഞിരവേലിയിലെ മല്ലപ്പള്ളി സുരേഷ് ബാബു.ജോർജ്ജ്, കൊഴപ്പിള്ളി മണികണഠൻ, വാളറ കുളമാംകുഴി ട്രെബെൽ സെറ്റിൽമെന്‍റിലെ രാജീവ് എന്നിവരെയാണ് നേര്യമംഗലം റേ‌ഞ്ച് ഓഫീസർ അരുൺ കെ നായരും സംഘവും പിടികൂടിയത്.

തടികടത്തുവാൻ ഉപയോഗിച്ച പിക്കപ്പ് ലോറിയും  പിടിച്ചെടുത്തിട്ടുണ്ട്.  കാഞ്ഞിരവേലിയിൽ നിന്നും പിക്കറ്റ് ലോറിയിൽ കയറ്റി നെല്ലിമറ്റത്തുള്ള ഫർണിച്ചർ കമ്പനിക്കായിരുന്നു തേക്ക് മരം വിറ്റത്. മരം കമ്പനിയിൽ നിന്ന് വനപാലകർ കണ്ടെത്തു.കേസിലെ ഒന്നാം പ്രതി സുരേഷ് ബാബും നേരത്തെ അറ്സ്റ്റിലായിരുന്നു. പ്രതികളെ  കോതമംഗലം കോടതി റിമാൻ‍ഡ് ചെയ്തിട്ടുണ്ട്.

click me!