ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച മലയാളികള്‍ പിടിയില്‍

By Web DeskFirst Published Jun 3, 2018, 11:39 PM IST
Highlights
  • ഇരുതലമൂരിയുമായി 3 പേര്‍ പിടിയില്‍
  • സതീശൻ,അശോകൻ,സൗമേഷ് എന്നിവരാണ് പിടിയിലായത്
  • ബസില്‍ കടത്താൻ ശ്രമിക്കുകയായിരുന്നു
  • 4 കിലോ ഭാരമുളള ഇരുതലമൂരി

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് ഇരുതലമൂരിയെ കടത്താൻ ശ്രമിച്ച മൂന്ന് മലയാളികള്‍ പിടിയില്‍. തൃശൂര്‍ ആന്പല്ലൂരില്‍ വെച്ച്  എറണാകുളം വനം വിജിലൻസ് സ്ക്വാഡാണ് ഇവരെ പിടികൂടിയത്. കൊല്ലം സ്വദേശികളായ സതീശൻ,അശോകൻ,സൗമേഷ് എന്നിവരാണ് പിടിയിലായത്.രാത്രി ചെന്നൈയില്‍ നിന്ന് കായംകുളത്തേക്ക് പോവുകയായിരുന്ന സ്കാനിയ ബസില്‍ ഇരുതലമൂരിയെ കടത്താൻ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വനം  വിജിലൻസ് സ്ക്വാഡ് പരിശോധനയ്ക്കെത്തിയത്.പുലര്ച്ചെ ആമ്പല്ലൂരിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു പരിശോധിച്ചു.

കയ്യില്‍ 4 കിലോ ഭാരമുളള ഇരുതലമൂരിയുമായി 3 പ്രതികളെയും പിടികൂടി.20 ലക്ഷം രൂപയ്ക്കാണ് ഇവര്‍ ഇരുതലമൂരിയെ സംഘടിപ്പിച്ചത്.ഇത് 60 എറണാകുളത്തെത്തിച്ച് 60 ലക്ഷം രൂപയ്ക്ക് മറിച്ചുവില്‍ക്കാനായിരുന്നു പദ്ധതി.ഇരുതലമൂരിയെ വീട്ടില്‍ സൂക്ഷിച്ചാല്‍ ഭാഗ്യം വരും എന്ന വിശ്വാസം മുതലെടുത്താണ് ഇതിനെ വൻവിലക്ക് വില്‍ക്കുന്നത്.അശോകൻ കൊലക്കേസ് പ്രതിയും, സതീശൻ വന്യജീവി കേസിലെ  പ്രതിയും ആണ്.

ബസ് ഡ്രൈവർ ജയപ്രകാശ്, മുത്തു എന്നിവരെ ചോദ്യം ചെയ്യും. ഫോറെസ്റ്റ് വിജിലൻസ് ഡിഎഫ് ഫോ പ്രസാദ് ജി ,റേഞ്ച് ഓഫീസർ സുർജിത്, രതീഷ്, രാജ്‌കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.പാലപ്പിള്ളി റേഞ്ച് ഓഫീസർ തുടർ അന്വേഷണം നടത്തും.

 

click me!