ടി.പി വധക്കേസിനെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ക്രൈം ബ്രാഞ്ച് വി.ടി ബല്‍റാമിന്റെ മൊഴിയെടുത്തു

By Web DeskFirst Published Jan 5, 2018, 2:58 PM IST
Highlights

പാലക്കാട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പരാമര്‍ശിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് ക്രൈം ബ്രാഞ്ച് സംഘം വി.ടി ബല്‍റാം എം.എല്‍.എയില്‍ നിന്ന് മൊഴിയെടുത്തു. ടി.പി വധക്കേസില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ഒത്തുകളിച്ചെന്ന് ഫേസ്ബുക് പോസ്റ്റില്‍ ബല്‍റാം ആരോപിച്ചിരുന്നു. ഇതിന്റെ വിശദീകരണമാണ് തൃത്താലയിലെത്തി ക്രൈം ബ്രാഞ്ച് സംഘം ബല്‍റാമില്‍ നിന്ന് തേടിയത്. ബി.ജെ.പി ജില്ലാ സെക്രട്ടറി രാജീവിന്റെ മൊഴിയിലാണ് നടപടി.
 

click me!