ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും; ഫോണ്‍കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

Published : Jan 05, 2018, 02:14 PM ISTUpdated : Oct 04, 2018, 11:31 PM IST
ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും; ഫോണ്‍കെണി കേസ് റദ്ദാക്കണമെന്ന ഹര്‍ജി പരാതിക്കാരി പിന്‍വലിച്ചു

Synopsis

കൊച്ചി: ഫോൺകെണിക്കേസിൽ മുൻമന്ത്രി എ.കെ ശശീന്ദ്രന് തിരിച്ചടി. കേസ് നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമ പ്രവർത്തക ഹൈക്കോടതിൽ നൽകിയ ഹർജി പിൻവലിച്ചു. ഇതോടെ മന്ത്രിസ്ഥാനത്തേക്കുളള ശശീന്ദ്രന്‍റെ രണ്ടാംവരവ് വൈകുമെന്നുറപ്പായി.

ഫോൺ കെണിക്കേസിൽ എ.കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ തുടരുന്ന നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. തനിക്കു പരാതിയില്ലെന്നും കോടതിക്കുപുറത്ത് കാര്യങ്ങൾ ഒത്തുതീർപ്പായെന്നും അറിയിച്ചിരുന്നു. എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കരുതെന്ന് ഹർ‍ജിയിൽ കക്ഷി ചേർന്നവർ ആവശ്യപ്പെട്ടു. മന്ത്രിയായിരിക്കെ ശശീന്ദ്രൻ ഹർജിക്കാരിയായ മാധ്യമപ്രവർത്തകക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഇത് പദവി ദുർവിനിയോഗമാണെന്നും ഇവർ വാദിച്ചു. വാദിയും പ്രതിയുംതമ്മിൽ കോടതിക്ക് പുറത്തുവെച്ച് കേസ്  തീർപ്പാക്കിയാൽ വിചാരണക്ക് പ്രസ്ക്തിയില്ലെന്ന് സർക്കാരിനായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും അറിയിച്ചു.

ഹര്‍ജിയില്‍ വാദം പൂർത്തായാക്കിയ ശേഷം ഹൈക്കോടതി വിധി പറയാൻ മാറ്റുന്നതിന് തൊട്ടുമുന്പാണ് ഹർജിക്കാരിയുടെ അഭിഭാഷകൻ പിൻമാറ്റ സൂചന അറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ ഹൈക്കോടതി അനുവദിച്ചേക്കില്ല എന്ന് ഭയന്നാണ്   ഹർജി പിൻവലിച്ചതെന്നാണ് സൂചന. ഇതോടെ ഫോണ്‍കെണിക്കേസിൽ ശശീന്ദ്രൻ വീണ്ടും വെട്ടിലായി. തിരുവനന്തപുരം സെഷൻസ് കോടതിയിലെ  നടപടികൾ തുടരും. മന്ത്രിസ്ഥാനത്തേക്ക് രണ്ടാം വരവിന് ഒരങ്ങി നിന്നിരുന്ന ശശീന്ദ്രനും ഇത് പ്രതീക്ഷിച്ചിരുന്നില്ല. തോമസ് ചാണ്ടി ഇറങ്ങിപ്പോയ മന്ത്രി കസേരയിലേക്ക് ശശീന്ദ്രനെ വീണ്ടും പ്രതിഷ്ഠിക്കാൻ ഒരുങ്ങി നിന്നിരുന്ന എൻ.സി.പിക്കും നീക്കം തിരിച്ചടിയായി. തോമസ് ചാണ്ടിയോ ശശീന്ദ്രനോ ആര് കുറ്റവിമുക്തരായി ആര് ആദ്യമെത്തുന്നോ അവര്‍ക്ക് മന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു എൻ.സി.പിയുടെ നിലപാട്. എന്നാൽ ഇപ്പോഴത്തെ നിലയിൽ ഇരുവർക്കുമെതിരായ നടപടികൾ പൂ‍ർത്തിയാകാൻ ഏറെ നാളെടുക്കുമെന്ന് ഉറപ്പായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമ്പത്തിക ഇടപാടുകൾ നടക്കുന്നതാണ്, മാന്യമായ പെരുമാറ്റം, അച്ചടക്കം, സത്യസന്ധത എംവിഡി മുഖമുദ്രയാകണം: കെബി ഗണേഷ് കുമാർ
50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ