ഈ മെട്രോയിലെ പോക്കറ്റടി ആസൂത്രണം ചെയ്യുന്നതിൽ 90% സ്ത്രീ സംഘങ്ങൾ

Published : Jan 03, 2018, 10:10 AM ISTUpdated : Oct 05, 2018, 01:43 AM IST
ഈ മെട്രോയിലെ പോക്കറ്റടി ആസൂത്രണം ചെയ്യുന്നതിൽ 90% സ്ത്രീ സംഘങ്ങൾ

Synopsis

ദില്ലി: പ്രതിദിനം 35 യാത്രക്കാരെങ്കിലും മോഷഠാക്കളുടെയോ പോക്കറ്റടിക്കാരുടെയോ കൈയിൽ അകപ്പെടുന്നു. നഷ്​ടപ്പെടുന്നത്​ പണമടങ്ങിയ പഴ്​സുകൾ, ബാഗുകൾ, ​മൊബൈൽ ഫോണുകൾ തുടങ്ങിയവ. രാജ്യത്തെ ആദ്യ മെട്രോകളിൽ ഒന്നായ ദില്ലിയില്‍ നിന്നാണ്​ കുറ്റകൃത്യങ്ങളുടെ ഈ നീണ്ട പട്ടിക പുറത്തുവരുന്നത്​. സ്​ത്രീകളുടെ സംഘം ആസൂത്രണം ചെയ്യുന്ന പോക്കറ്റടിയാണ്​ പ്രധാന പ്രശ്​നം.

ഇത്തരം കേസുകളിൽ 90 ശതമാനവും ആസൂത്രണം ചെയ്​തത്​ സ്​ത്രീകളുടെ സംഘമാണെന്ന്​ സി.​ഐ.എസ്​.എഫ്​ റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 35 ​യാത്രക്കാർ മോഷ്​ഠാക്കളുടെ ഇരയായെന്നാണ്​ പൊലീസി​ന്‍റെ കണക്ക്​. മൊട്രോ പരിസരത്ത്​ കുറ്റകൃത്യങ്ങളിൽ 33 ശതമാനത്തി​ന്‍റെ വർധനവും ഈ കാലയളവിൽ രേഖപ്പെടുത്തി.

2016ൽ 9621 കേസുകൾ റിപ്പോർട്ട്​ ചെയ്​തപ്പോൾ 2017ൽ ഇത്​ 12854 ആയി ഉയർന്നു. യാത്രക്കാരുടെ വർധനവിനനുസരിച്ച്​ കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടുന്നു. കഴിഞ്ഞ അഞ്ച്​ വർഷത്തിനിടെ ഡൽഹി മെട്രോ പരിസരത്ത്​ 13 ഇരട്ടി വർധനയാണ്​ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടായത്​. 2012ൽ 1.92 മില്യൺ യാത്രക്കാരുണ്ടായിരുന്ന മെ​ട്രോയിൽ 2016-17ൽ 2.76 മില്യൺ യാത്രക്കാരായി വർധിച്ചു.  2017ൽ 57 വാഹനങ്ങളാണ്​ പാർക്കിങ്​ ഏരിയയിൽ നിന്ന്​ മോഷണം പോയത്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി
എഐഎഡിഎംകെയെ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ 'ധർമയുദ്ധം' തുടങ്ങിയ ഒപിഎസ്, ഒടുവിൽ ശത്രുപാളയത്തിൽ! ഡിഎംകെയിൽ ചേർന്നു