ക്രൈം നോവലെഴുതാന്‍ അരുംകൊല നടത്തിയ എഴുത്തുകാരന് വധശിക്ഷ

By Web TeamFirst Published Aug 3, 2018, 4:06 PM IST
Highlights

ദമ്പതികളെയും അവരുടെ ചെറുമകനെയും വാടകയ്ക്ക് താമസിക്കാനെത്തിയ മറ്റൊരു യുവാവിനെയും ഇരുവരും ചേർന്ന് കെട്ടിയിടുകയും പിന്നീട് ചുറ്റികയും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ബീജിങ്: ക്രൈം നോവല്‍ എഴുതാന്‍ അരുകൊല നടത്തിയ നോവലിസ്റ്റിനും സഹായിക്കും രണ്ട് പതിറ്റാണ്ടിന് ശേഷം വധശിക്ഷ വിധിച്ച് കോടതി. ക്രൈം ത്രില്ലർ നോവലെഴുത്തുകാരൻ ലിയു യോങ്ബിയാവൊ ഇയാളുടെ സഹായി വാങ് മൂമിങ് എന്നിവര്‍ക്കാണ് ചൈനയിലെ ജിജാങ് പ്രവശ്യയിലെ കോടതി വധശിക്ഷ വിധിച്ചത്.

1995 നവംബർ 29 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഒരു വീട്ടിലെ  ദമ്പതികളെയും അവരുടെ ചെറുമകനെയും വാടകയ്ക്ക് താമസിക്കാനെത്തിയ മറ്റൊരു യുവാവിനെയും ഇരുവരും ചേർന്ന് കെട്ടിയിടുകയും പിന്നീട് ചുറ്റികയും വടിയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

ഈ കൊലപാതകത്തെ ആസ്പദമാക്കി നോവൽ എഴുതിയിട്ടുണ്ടെങ്കിലും കൊല്ലപ്പെട്ടവരെ അതിലെ കഥാപാത്രങ്ങളാക്കാതിരിക്കാൻ പ്രത്യേകം ഇയാൾ  ശ്രദ്ധിച്ചിരുന്നു. തനിക്ക് മരണത്തേക്കാൾ വലിയ കുറ്റബോധമാണ് ഈ കൊലപാതകങ്ങളുടെ ഓർമ്മകൾ നൽകുന്നതെന്ന് ലിയു കോടതിയിൽ പറഞ്ഞു

സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ സിഗററ്റ് കുറ്റിയിൽ നിന്ന് വേർതിരിച്ച  ഡിഎൻഎ യും ലിയു യോങ്ബിയാവൊയുടെ ഡിഎൻഎയും തമ്മിൽ സാമ്യം ഉണ്ടെന്ന് കണ്ടെത്തുകയിരുന്നു. 22 വർഷത്തിനിടെ ചൈനയിലെ 15 പ്രവിശ്യകളിലായി ഏതാണ്ട് 60000 ത്തിലേറെ പേരെ ഡിഎൻഎ പരിശോധന നടത്തിയിരുന്നു.

ലിയു എന്ന കുടുംബ പേരുളള ഒരാളിൽ നിന്ന് ഡിഎൻഎയുടെ സാമ്യത കണ്ടെത്തിയതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നോവലിസ്റ്റ് കുറ്റക്കാരനാണെന്ന് തെളിയുകയായിരുന്നു. ഒരു കേസിന്റെ ഭാഗമായി ലിയുവിന്റെ കുടുംബത്തിലെ ഒരാളെ കണ്ടെത്താനെന്നു പറഞ്ഞ് പൊലീസ് ഉമിനീർ ശേഖരിക്കുകയായിരുന്നു.

click me!