പിണറായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Web Desk |  
Published : May 29, 2016, 12:25 PM ISTUpdated : Oct 04, 2018, 08:11 PM IST
പിണറായിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Synopsis

നാദാപുരം സ്വദേശി വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളത്തില്‍ കുഞ്ഞികൃഷ്ണന്‍ നമ്പ്യാരെയാണ് 2013 ഏപ്രില്‍ മൂന്നിന് രാത്രി എട്ടരമണിയോടെ നാട്ടുകാര്‍ പാണ്ട്യാലമുക്കിലെ വീടിന് സമീപത്ത് വെച്ച് പടികൂടിയത്. എയര്‍ഗണും, കൊടുവാളുമായെത്തിയ പ്രതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി നാട്ടുകാര്‍ പരിശോധിക്കുകയായിരുന്നു. ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള വിരോധത്തില്‍ പിണറായി വിജയനെ കൊലപ്പെടുത്താനാണ് താനെത്തിയതെന്നാണ് പ്രതി ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞത്. ഇതിനായി  കോഴിക്കോട് നടക്കാവിലെ കടയില്‍ നിന്ന് 8000 രൂപയ്ക്കാണ് തോക്ക് വാങ്ങിയത്. ഇത് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ പരസ്‌പര വിരുദ്ധമായാണ് പ്രതി ആദ്യം ഘട്ടം മുതല്‍ മൊഴി നല്‍കിയത് അന്വഷണ സംഘത്തെ കുഴക്കിയിരുന്നു. കെ കെ രമ, ആര്‍ എം പി നേതാവ് വേണു, രമയുടെ അച്ഛന്‍ മാധവന്‍ എന്നിവരടക്കം 125 സാക്ഷികളുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. തലശ്ശേരി ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസ് പിന്നീട് ജില്ലാ സെഷന്‍സ് കോടതിയുടെ പരിഗണനയ്‌ക്കായി മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നൻപർകളേ...', വിലാസവും ഫോൺ നമ്പറും സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു, വീട് അടക്കം മാറേണ്ട അവസ്ഥയിലെന്ന് വ്ലോഗർ വീരമണി
പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം, വ്യക്തതയില്ലെന്ന് സിപിഎം