തോക്ക് ചൂണ്ടുന്നതിനിടെ കള്ളന്‍റെ പാന്‍റ് ഊരിപ്പോയി; പിന്നെ സംഭവിച്ചത്!

Published : Sep 06, 2018, 01:42 PM ISTUpdated : Sep 10, 2018, 12:26 AM IST
തോക്ക് ചൂണ്ടുന്നതിനിടെ കള്ളന്‍റെ പാന്‍റ് ഊരിപ്പോയി; പിന്നെ സംഭവിച്ചത്!

Synopsis

 ടൈമിംഗ് തെറ്റിയ ഒരു കള്ളന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ കൊളറഡോ പൊലീസാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

സിസി ടിവികളുടെ ഈ കാലത്ത് ഓരോദിവസവും നിരവധി സംഭവങ്ങളഉടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ചിലവ ഞെട്ടിപ്പിക്കുന്ന അപകടദൃശ്യങ്ങളാണെങ്കില്‍ മറ്റു ചിലവ ചിരിപ്പിക്കുന്നവയാകും. ടൈമിംഗ് തെറ്റിയ ഒരു കള്ളന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ കൊളറഡോ പൊലീസാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 

അരോരയിലെ ഒരു ഇ-സിഗാരറ്റ് ഷോപ്പിലാണ് സംഭവം. പാന്റും ടീഷര്‍ട്ടുമിട്ട് ഒപ്പം തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ച് കള്ളന്‍ ഷോപ്പിലെത്തി. തുടര്‍ന്ന് ക്യാഷ് കൗണ്ടറിനു മുമ്പില്‍ വച്ച് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച തോക്ക് എടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ തോക്ക് കൈയില്‍ നിന്ന് വഴുതി ക്യാഷ്യറുടെ കാബിനപ്പുറത്തേക്ക് വീണു. തുടര്‍ന്ന് ക്യാബിന്‍ ചാടിക്കടന്ന് തോക്ക് എടുക്കാന്‍ കള്ളന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നതും വീഡിയോയില്‍ വ്യക്തമാണ്.

തുടര്‍ന്നാണ് കൂടുതല്‍ രസകരമായ സംഭവം. ക്യാഷറായ യുവതി തോക്ക് കൈക്കലാക്കിയത് തിരിച്ചറിഞ്ഞ കള്ളന്‍ കടയില്‍ നിന്നും ഇറങ്ങി ഓടി. ഓട്ടത്തിനിടയില്‍ ഇയാളുടെ പാന്‍റ് ഊരിപ്പോകുന്നതും കടയിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. അരോര പൊലീസ് ഫേസ്ബുക്കിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോ ഇതിനകം തന്നെ വൈറലായി. രസകരമായ കമന്റുകളോടെയാണ് ആളുകല്‍ വീഡിയോ പങ്കു വയ്ക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്