
തിരുവനന്തപുരം: സംസ്ഥാന ജയില്‍ വകുപ്പ് വിട്ടയച്ച 209 തടവുകാരില്‍ യുവമോര്‍ച്ച നേതാവ് കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതികളും. കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ അഞ്ച് പ്രതികള്‍ക്കാണ് 2011 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇളവ് ലഭിച്ചത്. പത്ത് വർഷത്തിലധികം ജയിലിൽ കിടന്ന 209 തടവുകാരാണ് ഉത്തരവ് പ്രകാരം ജയില്‍ മോചിതരായത്.
യുവമോര്‍ച്ചാ നേതാവായ ജയകൃഷ്ണന്‍ മാസ്റ്റര്‍ 1999 ഡിസംബര്‍ ഒന്നിന് ക്ലാസ്മുറിയില്‍ തന്‍റെ വിദ്യാര്‍ത്ഥികളുടെ മുന്‍പില്‍ വെച്ചാണ് വെട്ടേറ്റ് മരിക്കുന്നത്. കൊലപാതക സമയത്ത് നാല്‍പ്പതോളം വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറിയിലുണ്ടായിരുന്നത്. 55 ഓളം മുറിവുകള്‍ കെ ടി ജയകൃഷ്ണന്‍റെ ദേഹത്തുണ്ടായിരുന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
എന്നാല്‍ ഇളവ് ലഭിച്ചവരില്‍ പലരും പത്ത് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam