പുതുവൈപ്പ് സമരത്തിന് പിന്തുണയുമായി സാംസ്‌ക്കാരികനായകര്‍

By Web DeskFirst Published Aug 20, 2017, 6:34 PM IST
Highlights

കൊച്ചി: പുതുവൈപ്പ് എല്‍പിജി ടെര്‍മിലനിതെരായ സമരത്തിന് പിന്തുണയുമായി സാംസ്‌ക്കാരിക നായകര്‍. പുതുവൈപ്പുകാരുടെ അതിജീവനത്തിന്റെ പോരാട്ടത്തിന് ഫലമുണ്ടാകുമെന്ന് സമരപന്തലിലെത്തിയ സാംസ്‌കാരിക നായകര്‍ പ്രതികരിച്ചു.

എല്‍പിജി ടെര്‍മിലിനെതിരായ പുതുവൈപ്പുകാരുടെ ഉപരോധസമരം 186ആം ദിവസത്തിലെക്ക്. ഉറച്ച മുദ്രാവാക്യങ്ങളും, കവിതാ ശകലങ്ങളുമായി അതിജീവനത്തിന്റെ പോരാട്ടത്തില്‍ കൈകോര്‍ത്ത് സാംസ്‌ക്കാരിക നായകരും സമരപന്തലില്‍.

പ്രസംഗിക്കാനായി കവി കുരീപ്പുഴ ശ്രീകുമാര്‍ എഴുന്നേറ്റപ്പോള്‍ ആദ്യം അന്വേഷിച്ചത് മനുഷ്യാവകാശ കമ്മീഷന്റെ സിറ്റിംഗിനിടെ പൊലീസിനെ വെള്ളം കുടിപ്പിച്ച മിടുക്കനെയാണ്. ഏഴുവയസുകാരന്‍ അലനെ ചേര്‍ത്തുപിടിച്ച് കവിയുടെ അഭിനന്ദനം. പുതുവൈപ്പുകാരുടെ സമരം പോരാട്ടത്തിന്റെ പുതിയ ചരിത്രമാണെന്ന് പ്രതികരിച്ച സാംസ്‌ക്കാരിക നായകര്‍ എല്ലാ പിന്തുണയും നല്‍കിയാണ് സമരപ്പന്തല്‍ വിട്ടത്. ബി.ആര്‍.പി ഭാസ്‌കര്‍, കുരീപ്പുഴ ശ്രീകുമാര്‍, കല്പറ്റ നാരായണന്‍ തുടങ്ങിയവരാണ് പിന്തുണയുമായി സമരപന്തലില്‍ എത്തിയത്.

click me!