6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഒജെ ജനീഷ്, ആറന്മുളയിൽ അബിൻ വര്‍ക്കി, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, തലശ്ശേരിയിൽ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് സംഘടന പട്ടിക നൽകിയത്.
തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പിൽ 11 സീറ്റുകൾ നൽകണമെന്ന ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് 12 പേരുടെ പട്ടിക എഐസിസിസി ജനറൽ സെക്രട്ടറിക്ക് കൈമാറി. എന്നാൽ 6 സീറ്റിലേക്ക് പട്ടിക ചുരുക്കാൻ നേതൃത്വം നിർദേശിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിൽ ഒജെ ജനീഷ്, ആറന്മുളയിൽ അബിൻ വര്‍ക്കി, ചെങ്ങന്നൂരിൽ ബിനു ചുള്ളിയിൽ, തലശ്ശേരിയിൽ വികെ ഷിബിന എന്നിവരെ നിർദേശിച്ചാണ് സംഘടന പട്ടിക നൽകിയത്.
കൊടുങ്ങല്ലൂര്‍-ഒ.ജെ ജനീഷ്, ആറന്മുള -അബിൻ വര്‍ക്കി, ചെങ്ങന്നൂര്‍-ബിനു ചുള്ളിയിൽ, നാദാപുരം- കെഎം അഭിജിത്ത്, തളിപ്പറമ്പ്-അബ്ദുൽ റഷീദ്, പാലക്കാട് -കെ.എസ് ജയഘോഷ്, ചേലക്കര- ശ്രീലാൽ ശ്രീധര്‍, തലശ്ശേരി- വി.കെ ഷിബിന, ചാത്തന്നൂര്‍- ചൈത്ര തമ്പാൻ, പന്തളം-വിഷ്ണു സുനിൽ, കായംകുളം- അരിതാ ബാബു, ഒറ്റപ്പാലം -ഒ.കെ ഫാറൂഖ്- എന്നിങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ട സീറ്റുകള്‍.


