നോട്ട് ക്ഷാമത്തെ ചൊല്ലി കേരളത്തില്‍ ഭരണ-പ്രതിപക്ഷപ്പോര്

Published : Dec 03, 2016, 01:56 PM ISTUpdated : Oct 04, 2018, 05:02 PM IST
നോട്ട് ക്ഷാമത്തെ ചൊല്ലി കേരളത്തില്‍ ഭരണ-പ്രതിപക്ഷപ്പോര്

Synopsis

ശമ്പള-പെൻഷൻ പ്രതിസന്ധി മുൻകൂട്ടി കാണുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ബദൽ നടപടി ഒരുക്കാൻ ഐസകിന് കഴിഞ്ഞില്ലെന്നാണ് രമേശിന്റെ വിമർശനം.

എന്നാല്‍ മോദിക്കെതിരായ സമരങ്ങളിൽ കോൺഗ്രസ് അപ്രക്തമാകുന്നതിന്റെ ജാള്യത മറക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്നായിരുന്നു ഐസകിന്റെ മറുപടി. കോൺഗ്രസ് ബിജെപിയുടെ ബീ ടീമായി മാറിയെന്നും തോമസ് ഐസക് ആരോപിച്ചു.

നോട്ട് പ്രതിസന്ധിക്കൊപ്പം റേഷൻ വിതരണം താറുമാറാക്കി സംസ്ഥാന സർക്കാറും ജനത്തെ വലച്ചുവെന്ന് സുധീരനും പറഞ്ഞു. ഇടതുമായി സംയുക്ത സമരത്തിന് താല്പര്യമെടുത്ത ചെന്നിത്തലയാണിപ്പോൾ സംസ്ഥാനസർക്കാറിനെയും കടന്നാക്രമിക്കുന്നത്.

വിമർശനമുന കേന്ദ്രത്തിനെതിരെ മാത്രം പോരെന്ന കോൺഗ്രസ് ക്യാമ്പിന്റെ വിലയിരുത്തലാണ് നിലപാട് മാറ്റത്തിന്റെ കാരണം. ശമ്പള വിതരണത്തിന്റെ മൂന്നാം ദിനം ട്രഷറികളിൽ കാര്യമായ തിരക്കമുണ്ടായില്ല. ചോദിച്ച പണം മുഴുവൻ കിട്ടിയില്ലെങ്കിലും ഇടപാടുകാർ കുറവായതിനാൽ വന്നവർക്കെല്ലാം പണം കിട്ടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ