ജനങ്ങളാണ് തന്‍റെ ഹൈക്കമാൻഡ്; നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് മോദി

By Web DeskFirst Published Dec 3, 2016, 1:46 PM IST
Highlights

ഇതാദ്യമായി ധനികൻ പണവുമായി ജൻധൻ അക്കൗണ്ടുള്ള പാവപ്പെട്ടവന്റെ കാലുപിടിക്കുകയാണെന്നും ഇങ്ങനെ നിക്ഷേപിച്ച പണം ഉടമയ്ക്ക് തിരിച്ചു നല്കരുതെന്നും മോദി ആവശ്യപ്പെട്ടു. ഇത് ഇട്ടവർക്ക് ജയിലും അക്കൗണ്ട് ഉടമയ്ക്ക് ആ പണവും നല്കാൻ ആലോചിക്കുന്നു.

തന്നെയാരും ഒന്നും ചെയ്യാനില്ലെന്നും ഉള്ള ചെറിയ സാധനങ്ങളുമെടുത്ത് തിരിച്ചു പോകാൻ മടിയില്ലെന്നും മോദി പറഞ്ഞു. എല്ലാ ക്യൂവും അവസാനിപ്പിക്കാനുള്ള അവസാന ക്യൂവാണ് ഇപ്പോൾ ബാങ്കിനു മുന്നിലുള്ളത്. അഴിമതി തടയാനും നോട്ട് അടുക്കി വയ്ക്കുന്നത് ഭാവിയിൽ ഇല്ലാതാക്കാനും മൊബൈൽ ഫോൺ വഴിയുള്ള ഇടപാടുകൾക്ക് അതിവേഗം തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു.

പാർലമെന്റിൽ പ്രതിപക്ഷം പ്രധാനമന്ത്രി മാപ്പു പറയണം എന്നാവശ്യപ്പെട്ടുള്ള ബഹളം തുടരുമ്പോഴാണ് മോദി വീണ്ടും പുറത്ത് ഏതിരാളികൾക്കെതിരെ ആഞ്ഞടിച്ചത്.

click me!