
എറണാകുളം: പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍,.കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് സ്വർണം പിടിച്ചതുമായി ബന്ധപ്പെട്ടാണ് കസ്റ്റംസ് സത്യവാങ്മൂലം നൽകിയത്.വിമാനത്താവളം കസ്റ്റംസിന്‍റെ നിയന്ത്രണത്തിലുളള പ്രദേശമാണ്. ഇവിടെ കയറി പൊലീസ് സ്വർണം പിടിച്ചത് പരിധി വിട്ടുളള നടപടിയാണ്.കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല
വിമാനത്താവളത്തിൽ സ്വർണം പിടിക്കാൻ നിയമപരമായ അധികാരം കസ്റ്റംസിന് മാത്രമാണ്.എയർപോർട്ടിലോ പരിസരത്തോ സ്വർണം പിടിക്കാൻ പോലീസിന് അധികാരമില്ല.സ്വർണക്കടത്ത് വിവരം ലഭിച്ചാല്‍ പൊലീസ് തങ്ങഴെ അറിയിക്കണം. കോഴിക്കോട് കസ്റ്റംസ് (പ്രിവന്‍റീവ്) ഡെപ്യൂട്ടി കമ്മീഷണറാണ് കസ്റ്റംസിന്‍റെ സത്യവാങ്മൂലം നല്‍കിയത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam