സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം; കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് നഷ്ടമായത് 26 ലക്ഷം രൂപ, വാഹന ചലാന്റെ പേരിലും വ്യാപക തട്ടിപ്പ്

Published : Nov 19, 2026, 04:48 PM IST
Cyber fraud

Synopsis

ട്രേഡിങ് വഴി ഉയർന്ന ലാഭവിഹതം വാഗ്ദാനം ചെയ്താണ് കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളുടെ 26 ലക്ഷം രൂപ സൈബർ സംഘം തട്ടിയത്. ഫേസ്ബുക്ക് വഴി ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ദമ്പതികൾ പല തവണയായി പണം നിക്ഷേപിക്കുകയായിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകം. ഓണ്‍ലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച കോഴിക്കോട് സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി. പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് എറണാകുളം കണയന്നൂരിൽ വയോധികന്റെ ഒരു ലക്ഷം രൂപ തട്ടിയെടുത്തു. വാഹന ചലാന്റെ പേരിലും വ്യാപക തട്ടിപ്പുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ട്രേഡിങ് വഴി ഉയർന്ന ലാഭവിഹതം വാഗ്ദാനം ചെയ്താണ് കോഴിക്കോട് ഉണ്ണികുളം സ്വദേശികളായ ദമ്പതികളുടെ 26 ലക്ഷം രൂപ സൈബർ സംഘം തട്ടിയത്. ഫേസ്ബുക്ക് വഴി ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ദമ്പതികൾ പല തവണയായി പണം നിക്ഷേപിക്കുകയായിരുന്നു.

ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊച്ചിയിൽ പ്രമുഖ ബാങ്കിന്റെ കസ്റ്റമർ കെയറിൽ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികനിൽ നിന്നും ഒരു ലക്ഷത്തോളം രൂപയാണ് തട്ടിയത്. കണയന്നൂർ സ്വദേശി ബാലരാജ പണിക്കർക്കാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 1.18 ലക്ഷം രൂപ നഷ്‌ടമായത്. ഗൂഗിളിൽ ബാങ്കിന്റെ കസ്റ്റമർ കെയർ നമ്പർ തിരഞ്ഞ ബാലാരാജ പണിക്കർക്ക് തട്ടിപ്പ് സംഘം അപ്ലോഡ് ചെയ്ത വ്യാജ നമ്പറാണ് ലഭിച്ചത്. ഇതിൽ ബന്ധപ്പെട്ടതോടെ 81കാരന്റെ ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പുകാർ ചോദിച്ചറിഞ്ഞു. പിന്നാലെ പണം നഷ്ടമാവുകയായിരുന്നു.

വാഹന ചലാന്റെ പേരിലുള്ള സൈബർ തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് ഫൈൻ എന്ന പേരിൽ വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായി നല്ലളം സ്വദേശിയുടെ 30000 രൂപയും നഷ്ടമായിട്ടുണ്ട്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വീണ്ടും കർശന നിയന്ത്രണങ്ങളുമായി പൊലീസ്; പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നീക്കം അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക്
'ജയരാജനും രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നു; കുറ്റക്കാരെന്ന് കണ്ടെത്തിയവരും പാർട്ടിയുടെ കേഡർമാർ, പാർട്ടി അവർക്കൊപ്പമുണ്ടാകും'