'ജയരാജനും രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നു; കുറ്റക്കാരെന്ന് കണ്ടെത്തിയവരും പാർട്ടിയുടെ കേഡർമാർ, പാർട്ടി അവർക്കൊപ്പമുണ്ടാകും'

Published : Nov 19, 2026, 04:19 PM IST
MV GOVINDAN

Synopsis

ലീ​ഗും കോൺ​ഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നു സിപിഎം നേതാക്കളെ പ്രതിചേർത്തത്. കേസിൽ കുറ്റക്കാരെന്ന് നിലവിൽ കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കും. പാർട്ടി ഒപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

തിരുവനന്തപുരം: പി ജയരാജനും ടി വി രാജേഷിനും എതിരായ കള്ളക്കഥ കോടതിയിൽ തകർന്നെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ​ഗോവിന്ദൻ. അരിയിൽ ഷുക്കൂർ വധക്കേസിൽ ഇരുവരെയും വെറുതേവിട്ട പ്രത്യേക സിബിഐ കോടതി വിധിക്ക് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലീ​ഗും കോൺ​ഗ്രസും ചേർന്നുണ്ടാക്കിയ കള്ളക്കഥയായിരുന്നു സിപിഎം നേതാക്കളെ പ്രതിചേർത്തത്. കേസിൽ കുറ്റക്കാരെന്ന് നിലവിൽ കണ്ടെത്തിയ 13 പേരും തുടർനിയമനടപടി സ്വീകരിക്കും. പാർട്ടി ഒപ്പമുണ്ടാകും. അവർ പാർട്ടിയുടെ പ്രധാന കേഡർമാരാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

പത്മജ വേണു​ഗോപാൽ ബിജെപി വിട്ട സംഭവം കോൺ​ഗ്രസിന്റെയും ബിജെപിയുടെയും ആഭ്യന്തരപ്രശ്നമാണെന്നും എം വി ​ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിലെ യുഡിഎഫ് ബിജെപിക്ക് വേണ്ടിയാണ് ഭരണം നടത്തുന്നത്. ഇരുമുന്നണികളും തമ്മിൽ നൂൽവ്യത്യാസം പോലുമില്ല. അവർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂരിലെ യൂത്ത് ലീ​ഗ് പ്രവർത്തകനും തളിപ്പറമ്പ് മണ്ഡലം എംഎസ്എഫ് ട്രഷറുമായിരുന്ന അരിയിൽ അബ്ദുൾ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ വ്യാഴാഴ്ചയാണ് എറണാകുളത്തെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞത്. കേസിൽ 13 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം പി ജയരാജൻ, സംസ്ഥാന സമിതി അം​ഗം ടി വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെ 18 പ്രതികളെ കോടതി വെറുതേവിട്ടു. പി ജയരാജനും ടി വി രാജേഷിനും എതിരേ ​ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരുന്നത്. രണ്ട് പ്രതികൾ വിചാരണയ്ക്കിടെ മരിച്ചിരുന്നു.

കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഏഴ് പ്രതികളെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി കെ വി സുമേഷ്, മൂന്നാംപ്രതി അനൂപ്, ഏഴാംപ്രതി പവിത്രൻ, ഒൻപതാംപ്രതി പി വി മനോഹരൻ, പത്താംപ്രതി എം പി ദിനേശൻ എന്ന മൈന ദിനേശൻ, 12-ാം പ്രതി ബിജുമോൻ എന്ന വടി ബിജു, 15-ാം പ്രതി ഷിജിൽ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെന്ന് കണ്ടെത്തിയാണ് ഇവരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. അതേസമയം, മൂന്നുവർഷം താഴെ ശിക്ഷ ലഭിച്ച ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 14-ാം പ്രതി രാധാകൃഷ്ണൻ, 16-ാം പ്രതി സജിത്, 25-ാം പ്രതി വി വി മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി അജിത് കുമാർ, 28-ാം പ്രതി പി പി സുരേശൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വീണ്ടും കർശന നിയന്ത്രണങ്ങളുമായി പൊലീസ്; പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി; നീക്കം അയ്യപ്പഭക്തരുടെ സുരക്ഷയ്ക്ക്
അരിയിൽ ഷുക്കൂർ വധക്കേസ്; കൊലക്കുറ്റം തെളിഞ്ഞ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം, മറ്റ് ആറ് പ്രതികള്‍ക്ക് ജാമ്യം