
നെതര്‍ലന്‍ഡ്‌സ്: ആളില്ലാ ലെവല്‍ ക്രോസുകളിലെ അപകടങ്ങളെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ച് നെതര്‍ലന്‍ഡ്‌സ് റെയില്‍വേ വിഭാഗം. റെയില്‍വേയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന 'പ്രോ റെയില്‍' എന്ന സര്‍ക്കാര്‍ സംഘടനയാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്.
നെതര്‍ലന്‍ഡ്‌സിലെ ഒരു ആളില്ലാ ലെവല്‍ക്രോസില്‍ നടന്ന സംഭവമാണ് വീഡിയോയിലുള്ളത്. സൈക്കിളോടിച്ച് റോഡിലൂടെ വരികയായിരുന്ന യുവാവ് ദൂരെ നിന്ന് വരുന്ന ഗുഡ്‌സ് ട്രെയിന്‍ കാണുകയും സൈക്കിള്‍ ബ്രേക്കിട്ട് നിര്‍ത്തുകയും ചെയ്യുന്നു. ട്രെയിന്‍ പോയ ശേഷം സൈക്കിളെടുക്കുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന പാസഞ്ചര്‍ കണ്ടില്ല. തുടര്‍ന്ന് സംഭവിച്ചത് കാണാം...
തലനാരിഴയ്ക്കാണ് വലിയൊരു അപകടത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്. ലെവല്‍ ക്രോസിന് സമീപത്തായി സ്ഥാപിച്ചിരുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് 'പ്രോ റെയില്‍' പുറത്തുവിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലും യൂട്യൂബിലുമായി ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam