ട്രം​പി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തിയ യുവതിയുടെ പണി പോയി

Published : Nov 07, 2017, 09:30 AM ISTUpdated : Oct 04, 2018, 11:51 PM IST
ട്രം​പി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തിയ യുവതിയുടെ പണി പോയി

Synopsis

വാ​ഷിം​ഗ്ട​ൺ: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് നേ​രെ നടുവിരല്‍ ഉയര്‍ത്തി കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ജൂ​ല ബ്രി​സ്ക്മാ​ൻ(50) എ​ന്ന യു​വ​തി​ക്ക് എ​തി​രെ അ​കി​മാ എ​ൽ​എ​ൽ​സി എ​ന്ന ക​മ്പ​നി​യാ​ണ് ന​ട​പ​ടി എ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ചി​ത്ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഒ‌​ക്ടോബര്‍ 28ന് ​വി​ർ​ജീ​നി​യ​യി​ൽ ട്രം​പി​ന്‍റെ ഗോ​ൾ​ഫ് റി​സോ​ർ​ട്ടി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ട്രം​പി​ന്‍റെ വാ​ഹ​ന വ്യൂ​ഹ​ത്തി​ന് സ​മീ​പ​ത്തി​ലൂ​ടെ സൈ​ക്കി​ളി​ൽ പോ​യ യു​വ​തി ന​ടു​വി​ര​ൽ ഉ‍​യ​ർ​ത്തി കാ​ട്ടു​ക​യാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ചി​ത്രം ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും യു​വ​തി പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ച്ച്ആ​ർ മാ​നേ​ജ​ർ വി​ളി​ച്ച് ന​ട​പ​ടി എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്ന്  യു​വ​തി  പറഞ്ഞിട്ടും ഫ​ലം ക​ണ്ടി​ല്ല. യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. സര്‍ക്കാരിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചത് കൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറയുന്നു. 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് പോകവെ മുൻ കാമുകൻ തോക്കുമായെത്തി, വധുവിനെ തട്ടിക്കൊണ്ടുപോയി
ശോഭയ്ക്ക് 20,000 ഉറച്ച വോട്ടുകൾ, ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കും : എൻ ശിവരാജൻ