എഫ്സിആർഎ ഭേദഗതി ബിൽ നാളെയോ മറ്റന്നാളോ പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് നീക്കം. ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും.
- Home
- News
- Kerala News
- Malayalam News Live: എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കം; ബിൽ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും, ചർച്ചയിൽ അമിത്ഷാ പങ്കെടുത്തേക്കും
Malayalam News Live: എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കം; ബിൽ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും, ചർച്ചയിൽ അമിത്ഷാ പങ്കെടുത്തേക്കും

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴ രൂക്ഷമായതിനെ തുടർന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകൾക്ക് അവധി ബാധകമല്ല.
Malayalam News Live:എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കം; ബിൽ നാളെയോ മറ്റന്നാളോ കൊണ്ടുവന്നേക്കും, ചർച്ചയിൽ അമിത്ഷാ പങ്കെടുത്തേക്കും
Malayalam News Live:മലബാർ മേഖലക്കെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ്; പി കെ ജോൺസന്റെ പ്രസംഗം വിവാദത്തിൽ
സിപിഎം കൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസന്റെ പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമാകുന്നു. പ്രസംഗത്തിൽ, മലപ്പുറം, കാസർകോട് ഉൾപ്പെടെയുള്ള മലബാർ മേഖലകളിൽ നിന്ന് ആളുകൾ ബസിൽ തിരുവനന്തപുരത്ത് എത്തി ഒന്നോ രണ്ടോ ആഴ്ച താമസിച്ച് വിവിധ കാര്യങ്ങൾ സാധിച്ചശേഷമാണ് മടങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Malayalam News Live:മണ്ഡല പുനർനിർണയ ബില്ലിൽ വീണ്ടും കൈവെക്കാൻ കേന്ദ്രം, രാഹുൽ ഗാന്ധിയുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി, ഫലമില്ല; പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷം
മണ്ഡല പുനർനിർണ്ണയ ബിൽ പാർലമെൻ്റിൻ്റെ പ്രത്യേക സിറ്റിംഗിൽ പാസാക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു. ഇതിൻ്റെ ഭാഗമായി മന്ത്രി കിരൺ റിജിജു രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടിയെങ്കിലും, ബില്ലിനെ അനുകൂലിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി
Malayalam News Live:സംസ്ഥാനത്ത് മഴക്കെടുതിയിൽ 28 മരണം, 3 പേരെ കാണാനില്ല; 58 വീടുകൾ പൂർണമായും 687 വീടുകൾ ഭാഗികമായും തകർന്നു, കുട്ടനാട്ടിൽ പ്രളയദുരിതം തുടരുന്നു
സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 28 ആയി ഉയർന്നു, മൂന്ന് പേരെ കാണാതായി. 58 വീടുകൾ പൂർണമായും തകർന്നപ്പോൾ, മഴയുടെ ശക്തി കുറഞ്ഞിട്ടും കുട്ടനാട്ടിലെ പ്രളയദുരിതം തുടരുകയാണ്. ഇരുപത്തിയേഴായിരത്തോളം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു
Malayalam News Live:ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം; ഡ്രൈവർ മരിച്ചു, രണ്ട് കുട്ടികൾക്ക് പരിക്ക്
ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന്റെ ഡ്രൈവർക്ക് ഹൃദയാഘാതം. തുടർന്ന് ബസ് കെട്ടിടത്തിൽ ഇടിച്ചുനിന്നു. ഹൃദയാഘാതമുണ്ടായ ഡ്രൈവർ മുരളീധരൻ മരിച്ചു.
Malayalam News Live:ആലപ്പുഴയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല
ആലപ്പുഴ ജില്ലയിൽ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കൂടാതെ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
Malayalam News Live:താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടണം; ഉത്തരവിട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ആഹ്ലാദ പ്രകടനം നടത്തി ജനങ്ങള്‍
താമരശ്ശേരി ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവ്. ജനങ്ങളുടെ വ്യാപക പരാതികളും പരിസ്ഥിതി പ്രശ്നങ്ങളും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഫാക്ടറി എത്രയും പെട്ടന്ന് പൂര്‍ണ്ണമായി അടച്ചുപൂട്ടണമെന്നാണ് ഉത്തരവ്.
Malayalam News Live:വിവാഹ തർക്കത്തിന് പിന്നാലെ നൃത്താധ്യാപികയെ കഴുത്തു ഞെരിച്ചു കൊന്നു; സംഭവം തൃശ്ശൂരിൽ
ചെറുതുരുത്തിയിൽ ഹോട്ടൽ മുറിയിൽ വച്ച് സ്ത്രീയെ കഴുത്തു ഞെരിച്ചു കൊന്നു. നൃത്താധ്യാപികയായ മലപ്പുറം സ്വദേശി ധനലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. ധനലക്ഷ്മി വിവാഹത്തിന് നിർബന്ധിച്ചതിന് പിന്നാലെ സുഹൃത്ത് വിഗീഷ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.
Malayalam News Live:ശ്രദ്ധയ്ക്ക്, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കോഴിക്കോട് ജില്ലാ കളക്ടർ
കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ക്യാമ്പ് അവസാനിക്കുന്നത് വരെ അവധി തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
Malayalam News Live:ആശുപത്രിക്കുള്ളിൽ മന്ത്രിക്ക് സ്വീകരണം നൽകിയ സംഭവം - രോഗികൾക്കുണ്ടായ ബുദ്ധിമുട്ടിൽ കെ മുരളീധരൻ നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ
പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽ കെ മുരളീധരന് സ്വീകരണം നൽകിയ സംഭവത്തിൽ ആരോഗ്യ മന്ത്രി നിലപാട് പറയണമെന്ന് ഡിവൈഎഫ്ഐ. രോഗികൾക്കിടയിൽ മുദ്രാവാക്യം കേൾക്കണമെന്ന് ആഗ്രഹിച്ചത് മന്ത്രിയുടെ അല്പത്തരം ആണെന്ന് ഡിവൈഎഫ്ഐ വിമർശിച്ചു.
Malayalam News Live:കേന്ദ്രത്തിന്റെ നിർണായക തീരുമാനം; ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി നീട്ടി
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും കാലാവധി ഒരു വർഷം കൂടി നീട്ടി. ആഗസ്റ്റ് അവസാനം ഇരുവരും വിരമിക്കാൻ ഇരിക്കെയാണ് കേന്ദ്ര നീക്കം.
Malayalam News Live:ഇ 20 പെട്രോൾ നയം - നിതിൻ ഗഡ്കരിക്കെതിരായ വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി ഉത്തരവ്
ഗഡ്കരിക്കെതിരെ ഇ 20 പെട്രോൾ നയവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വീഡിയോകൾ നീക്കം ചെയ്യാൻ ബോംബെ ഹൈക്കോടതി. ഗഡ്കരി നൽകിയ ഹർജിയിലാണ് ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോട് അപകീർത്തികരമായ ഉള്ളടക്കങ്ങൾ നീക്കാൻ നിർദേശിച്ചത്
Malayalam News Live:കനത്ത മഴക്കൊപ്പം കേരളത്തിൽ ശക്തമായ കാറ്റിനും സാധ്യത, ഓഗസ്റ്റ് എട്ട് വരെ ജാഗ്രതാ നിർദേശം
കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
Malayalam News Live:പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവം; മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി
Malayalam News Live:പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു, ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം
പൊരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രസ്റ്റ് ലെവലിൽ എത്തിയതിനെ തുടർന്ന് ഗേറ്റുകൾ തുറന്നു. ഇതേത്തുടർന്ന് ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി
Malayalam News Live:പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്തതിൽ സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി, ഐടി നിയമപരിരക്ഷ നീക്കുമെന്ന് മുന്നറിയിപ്പ്
പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് വീഡിയോ നീക്കം ചെയ്തതിൽ മെറ്റാ സിഇഒ മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കിൽ ഐടി നിയമപ്രകാരമുള്ള നിയമപരിരക്ഷ നീക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകി
Malayalam News Live:നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി
നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ നൽകണമെന്ന് ഹൈക്കോടതി. സ്വമേധയാ എടുത്ത കേസ് പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ബഞ്ച് വേഗത്തിൽ കുറ്റപത്രം നൽകണമെന്ന് നിർദ്ദേശിച്ചത്
Malayalam News Live:പ്രിയദർശിനിയിൽ പതിവ് സൗജന്യയാത്ര, നോട്ടം സ്ത്രീകളുടെ മാലയിൽ; നാട്ടുകാർ സാഹസീകമായി മോഷ്ടാവിനെ പിടികൂടി
കെഎസ്ആർടിസി പ്രിയദർശിനി ബസിലെ പതിവ് മോഷ്ടാവായ തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ ചേർന്ന് സാഹസികമായി പിടികൂടി
Malayalam News Live:സഭാനടപടികളോട് സഹകരിക്കണം, രാഹുലിനെ കണ്ട് കിരൺ റിജിജു; രാജഭരണ കാലമല്ല, അമിത് ഷാ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി, ഇന്നും പാർലമെൻ്റിൽ പ്രതിഷേധം
ദില്ലി പ്രതിഷേധത്തിലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻ്റ് നടപടികൾ സ്തംഭിപ്പിച്ചു. സഭയിൽ സഹകരിക്കണമെന്ന് കിരൺ റിജിജു രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടപ്പോൾ, രാജഭരണമല്ലെന്നും മറുപടി നൽകാൻ അമിത് ഷായ്ക്ക് ഉത്തരവാദിത്തമുണ്ടെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു.
Malayalam News Live:'ഒരന്വേഷണത്തിലും കുറ്റമെന്തെന്ന് പറയുന്നില്ല, തെളിയിക്കാൻ ഒന്നുമില്ലെന്ന് വിജിലൻസ് കണ്ടെത്തിയത് എൽഡിഎഫ് കാലത്ത്'; പുനർജനിയിൽ മഖ്യമന്ത്രി
പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും യുഡിഎഫ് സർക്കാർ വന്നതിന് ശേഷം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി വിഡി സതീശൻ