ദിലീപിന്‍റെ ഭൂമി കയ്യേറ്റം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

Published : Jul 21, 2017, 09:11 AM ISTUpdated : Oct 05, 2018, 02:52 AM IST
ദിലീപിന്‍റെ ഭൂമി കയ്യേറ്റം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

Synopsis

കൊച്ചി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ്  ഭൂമി കയ്യേറ്റത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തൃശൂർ വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. ദിലീപ് പുറംപോക്ക് ഭൂമി കൈയ്യേറിയെന്നും ഇതിനായി അന്നത്തെ ജില്ലാ കളക്ടർ എം എസ് ജയ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കൂട്ടുനിന്നു എന്നുമാണ് പരാതി.
പൊതുപ്രവര്‍ത്തകന്‍ പി.ഡി.ജോസഫാണ് ഹർജി നൽകിയത്.

ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടും മറ്റ് തെളിവുകളും ഹർജിക്കാരൻ ഇന്ന് കോടതിയിൽ ഹാജരാക്കും. ഡി സിനിമാസിനു വേണ്ടി കലാഭവന്‍മണിയുടെ സ്വത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. എതിര്‍കക്ഷികളുടെ സ്വത്തുവിവരങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യവും പരാതിയിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്
'സജിദ് അക്രം യാത്ര ചെയ്തത് ഇന്ത്യൻ പാസ്പോർട്ടിൽ', ഓസ്ട്രേലിയൻ വെടിവയ്പിലെ പ്രതികൾ നവംബറിൽ ഫിലിപ്പീൻസിലെത്തി