ജാതി അധിക്ഷേപ കേസില്‍ നീതി കിട്ടിയില്ല; പോലീസ് സ്‌റ്റേഷനില്‍ ദളിത് ഗവേഷകയുടെ ഫേസ്ബുക്ക് ലൈവ്

Published : Mar 13, 2017, 05:32 PM ISTUpdated : Oct 05, 2018, 01:31 AM IST
ജാതി അധിക്ഷേപ കേസില്‍ നീതി കിട്ടിയില്ല; പോലീസ് സ്‌റ്റേഷനില്‍ ദളിത് ഗവേഷകയുടെ ഫേസ്ബുക്ക് ലൈവ്

Synopsis

എം.ജി. സര്‍വ്വകലാശാലയിലെ ഗവേഷക  ദീപ പി മോഹനെയാണ് പോലീസ് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് അറസ്റ്റ് ചെയ്തത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാരോപിച്ച് എം.ജി. സര്‍വ്വകലാശാലയിലെ അധ്യാപകന്‍ നന്ദകുമാര്‍ കളരിക്കലിനെതിരെ ദീപ കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു. 

ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എ.ജി. ലാല്‍ ഇതെക്കുറിച്ച് അന്വേഷിച്ച് ദീപക്കെതിരായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദീപ നല്‍കിയ പരാതി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതെക്കുറിച്ച് പരാതിപ്പെടാനാണ് ഉച്ചയോടെ ദീപ കോട്ടയം എസ്.പി. ഓഫീസിലെത്തിയത്.

തനിക്ക് നീതി വേണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ദീപയുടെ കയ്യിലുണ്ടായിരുന്നു. എന്നാല്‍ ദീപയെ കാണാന്‍ എസ്.പി. എന്‍. രാമചന്ദ്രന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം കാണിച്ച് ദീപ ഫേസ്ബുക്ക് ലൈവില്‍ വന്നു. ഇതിന് പിന്നാലെ വനിതാ പൊലീസ് ദീപയെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു.

തുടര്‍ന്ന് ദീപയെ കോട്ടയം ഈസ്റ്റ് സ്‌റ്റേഷനിലേക്ക് കൊണ്ടുവരുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു. കോടതി തള്ളിക്കളഞ്ഞ കേസില്‍ വീണ്ടും അന്വേഷണം നടത്തേണ്ട കാര്യമില്ലെന്നാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിലപാട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഓക്കെ ഫ്രണ്ട്സ്, ഇങ്ങ് പോരെ'; പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന കാറുകളിൽ അഭ്യാസം കാട്ടിയ യുവാക്കളെ പൊക്കി പൊലീസ്
ഏഴ് വർഷത്തിനുശേഷം തടവുകാരുടെ വേതനത്തിൽ വർധന; 30 ശതമാനം വിക്ടിം കോമ്പൻസേഷൻ