ദളിത് യുവതി ആത്മഹത്യക്ക് ശ്രമിച്ച സംഭവം: ഷംസീറിനും ദിവ്യയ്ക്കുമെതിരെ കേസ്

By Web DeskFirst Published Jun 21, 2016, 1:44 PM IST
Highlights

ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന അഞ്ജുനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്ഥലം എം.എൽ.എ എൻ.ഷംസീറിനും, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി ദിവ്യയ്ക്കുമെതിരെ തലശ്ശേരി ഡിവൈഎസ്പി ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തത്. ചാനലിലൂടെ നേതാക്കൾ അപവാദപ്രചാരണം നട്തതിയെന്നായിരുന്നു അഞ്ജുന കഴിഞ്ഞ ദിവസം പോലീസിന് നൽകിയ മൊഴി. ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് അഞ്ജുനയും കേസിൽ പ്രതിയാകും.

അതേസമയം ഇന്ന് ആശുപത്രിയിലെത്തി അഞ്ജുനയുടെ മൊഴിയെടുത്ത കേന്ദ്ര -സംസ്ഥാന പട്ടികജാതി കമ്മീഷൻ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടും ശ്രദ്ധേയമായി. യുഡിഎഫ് സർക്കാറിന്‍റെ കാലത്ത് നിയമിതനായ സംസ്ഥാന പട്ടികജാതി പട്ടിക വർഗ കമ്മീഷൻ ചെയർമാൻ പി.എൻ വിജയകുമാർ അഞ്ജുന ആത്മഹത്യയ്ക്ക ശ്രമിച്ചത് ആരുടേയും പ്രേരണമൂലമല്ലെന്നും അത്തരം മൊഴി ലബിച്ചിട്ടില്ലെന്നുമാണ് അറിയിച്ചത്.

എന്നാൽ കേന്ദ്ര പട്ടിക ജാതി പട്ടിക വർഗ് കമ്മീഷൻ അംഗം പി.ഗിരിജ യുവതിയെ ജിതിപേര് വിളിച്ച് അപമാനിച്ചെന്നും അപവാദം പ്രചരിപ്പിച്ചെന്നും  ബോധ്യപ്പെട്ടതായി  പറഞ്ഞു. കെപിസിസി പ്രഡിഡന്‍റ് വി.എം.സുധീരനും ആശുപത്രിയിലെത്തി അഞ്ജുനയെ കണ്ടു. സംഭവത്തിൽ പോലീസ് നടപടിയില്‍ തെറ്റില്ലെന്ന റിപ്പോർട്ട് ഇന്ന് ജില്ലാ കളക്ടർ പി ബാലകിരണൺ സംസ്ഥാന സർക്കാറിന് നൽകി.

click me!