വെള്ളത്തിന്‍റെ വരവ് രക്ഷാപ്രവര്‍ത്തനത്തിന് തടസം; പത്തനംതിട്ടയില്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തുന്നു

Published : Aug 16, 2018, 12:45 AM ISTUpdated : Sep 10, 2018, 01:42 AM IST
വെള്ളത്തിന്‍റെ വരവ് രക്ഷാപ്രവര്‍ത്തനത്തിന് തടസം; പത്തനംതിട്ടയില്‍ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തുന്നു

Synopsis

പത്തനംതിട്ടയിലെ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങിയിട്ടുണ്ട്. ഇതോടെ വെള്ളമൊഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

പത്തനംതിട്ട: പത്തനംതിട്ടയില്‍ നിരവധി ആളുകള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം. വെള്ളത്തിന്‍റെ വരവും ഇരുട്ടുമെല്ലാം രക്ഷാപ്രവര്‍ത്തനത്തന് തടസമാകുന്നുണ്ട്. സ്ഥിതി മോശമായതോടെ പത്തനംത്തിട്ടയിലെ ഡാമുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങിയിട്ടുണ്ട്. ഇതോടെ വെള്ളമൊഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പമ്പാ ഡ‍ാമിന്‍റെ ഷട്ടര്‍ 60 സെന്‍റീമീറ്റര്‍ താഴ്ത്തി.  മൂഴിയാര്‍ ഡാമിന്‍റെ ഷട്ടര്‍ രണ്ടില്‍ നിന്ന് ഒരു സെന്‍റീമീറ്ററാക്കി താഴ്ത്തി. റാന്നി മുതല്‍ ആറന്‍മുള വരെയാണ് വെള്ളപ്പൊക്കം രൂക്ഷം. ഇവിടെയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്തത്. കൊല്ലത്ത് നിന്ന് 20 മത്സ്യബന്ധന ബോട്ടുകള്‍ പത്തനംത്തിട്ടയിലേക്ക് എത്തി.

ഭയപെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കുന്നത്. റാന്നിയില്‍ കുട്ടവഞ്ചി ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നൂറ് കണക്കിന് പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി ഒറ്റപ്പെട്ടത്. നാവിക സേന പത്തനംത്തിട്ടയിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്തനിവാരണ സേന നാളെ രാവിലെ ജില്ലയില്‍ എത്തും.

പത്തനംതിട്ട, റാന്നി ഭാഗങ്ങളില്‍  നേവിയുടെ ഹെലികോപ്റ്റർ റൗണ്ട് ചെയ്യുന്നുണ്ട്. വീടുകളിൽ കുടുങ്ങി പോയവർ ടോര്‍ച്ച് ലൈറ്റ് പോലുള്ള എന്തെങ്കിലും പ്രകാശത്തിലൂടെ സിഗ്നൽ കൊടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. നേവി ഹെലികോപ്ടര്‍ രക്ഷയ്ക്കെത്തുമെന്നാണ് അറിയിപ്പ്. ഈ പ്രദേശങ്ങളിൽ വീടുകളിൽ കുടുങ്ങി കിടക്കുന്നതായി വാര്‍ത്ത വന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)
0468-2322515 , 8547610039

Collectorate, Pathanamthitta
0468-2222515

CA to District Collector
0468-2222505

Tahsildar Adoor
04734-224826, 9447034826

Tahsildar Kozhencherry
0468-2222221, 9447712221

Tahsildar Mallappally
0469-2682293, 9447014293

Tahsildar Ranni
04735-227442, 9447049214

Tahsildar Thiruvalla
0469-2601303, 9447059203

Tahsildar Konni
0468-2240087, 8547618430

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വയോധികയെ ഊൺമേശയിൽ കെട്ടിയിട്ട് മോഷണം; വീട്ടമ്മ അറസ്റ്റിൽ, ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ കുഴങ്ങി പൊലീസ്
122 വീടുകളുടെ വാര്‍പ്പ് കഴിഞ്ഞു; 326 വീടുകളുടെ അടിത്തറയായി, വയനാട്ടിൽ ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു