ഈരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു

By Web TeamFirst Published Aug 16, 2018, 12:38 AM IST
Highlights

മണ്ണിടിഞ്ഞ് വീണ് നാല് മരണം. മൂന്ന് പേരെ കാണാനില്ല. ഈരാറ്റുപേട്ട തീക്കോയിക്ക് സമീപം വെള്ളിക്കുളം ടൗണിലുണ്ടായ ഉരുപൊട്ടലില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടരുന്നുണ്ട്. നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ മാമി (85), അല്‍ഫോന്‍സ (11), മോളി (49), ടിന്റു (7) എന്നിവരാണ് മരിച്ചത്.

ഈരാറ്റുപേട്ട: ഇരാറ്റുപേട്ടയില്‍ മണ്ണിടിഞ്ഞ് വീണ് നാല് മരണം. മൂന്ന് പേരെ കാണാനില്ല. ഈരാറ്റുപേട്ട തീക്കോയിക്ക് സമീപം വെള്ളിക്കുളം ടൗണിലുണ്ടായ ഉരുപൊട്ടലില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് മഴയും മണ്ണിടിച്ചിലും തുടരുന്നുണ്ട്. നരിമാറ്റത്തില്‍ കൊട്ടിരിക്കല്‍ മാമി (85), അല്‍ഫോന്‍സ (11), മോളി (49), ടിന്റു (7) എന്നിവരാണ് മരിച്ചത്. 

അതേസമയം, നാവിക സേന പത്തനംതിട്ടയിലെത്തുന്നു. ഇരുട്ടും ഒഴുക്കും തടസമുണ്ടാക്കുന്നുവെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. സൈനത്തിന്റെ സഹായത്തിനായി 8281 292702 എന്ന നമ്പറില്‍ വിളിക്കുക. വീടിന്റെ മുകളില്‍ നില്‍ക്കുന്നുവര്‍ ടോര്‍ച്ച് തെളിയിക്കാനും നിര്‍ദേശം നല്‍കി. 

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്റ്റര്‍ അറിയിച്ചു. ദുരന്തനിവാരണ സേനയുടെ സംഘം രാവിലെ രക്ഷാപ്രവര്‍ത്തിനെത്തും. കൊല്ലത്ത് നിന്ന് 20 മത്സ്യബന്ധന ബോട്ടുകകള്‍ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. റാന്നിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കുട്ടവഞ്ചി ഉപയോഗിക്കുമെന്നും കളക്റ്റര്‍ അറിയിച്ചു.
 

click me!