
പ്രദേശത്തെ ഒരു വ്യാപാരിയുടെ മകന്റെ വിവാഹത്തലേന്ന് ഒരു നൃത്ത ട്രൂപ്പിന്റെ പരിപാടി സജ്ജീകരിച്ചിരുന്നു. ട്രൂപ്പിന്റെ ഭാഗമായ കുല്‍വിന്ദര്‍ കൗര്‍ എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത്. വിവാഹാഘോഷത്തിനെത്തിയ വരന്റെ ചില സുഹൃത്തുക്കള്‍ അമിതമായി മദ്യപിച്ച ശേഷം ആകാശത്തേക്ക് പലതവണ വെടിവെച്ചെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്റ്റേജില്‍ കയറി പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടഞ്ഞു. ഇതില്‍ കുപിതനായ ബില്ല എന്ന യുവാവ് തൊട്ടടുത്ത് നിന്ന് തോക്കെടുത്ത് പെണ്‍കുട്ടിക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ പിടികൂടി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെണ്‍കുട്ടി മരിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയ മറ്റു മൂന്ന് പേരെയും പൊലീസ് പ്രതിചേര്‍ത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam