ബ്രിട്ടനിലെ അമ്പലങ്ങളിലും വെജിറ്റേറിയന്‍ ഹോട്ടലുകളിലും പുത്തന്‍ നോട്ടുകള്‍ നിരോധിച്ചു

By Web DeskFirst Published Dec 4, 2016, 12:41 PM IST
Highlights

മൂന്നു ക്ഷേത്രങ്ങളില്‍ ഈ നോട്ടുകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ കൂടുതല്‍ ക്ഷേത്രങ്ങളില്‍ സമാനമായ നടപടിയുണ്ടാകുമെന്നും സൂചനകളുണ്ട്. പുതിയ നോട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തയാറാക്കിയിട്ടുള്ള ഓണ്‍ലൈന്‍ പരാതിയില്‍ ഇതിനകം 1,26,000 പേര്‍ ഒപ്പിട്ടതായാണ് വിവരം. ഒന്നരലക്ഷം പേരുടെ ഒപ്പുശേഖരിച്ചശേഷം പരാതി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേംബ്രിഡ്ജിലെ പ്രമുഖ വെജിറ്റേറിയന്‍ കഫേയായ റെയിന്‍ബോയില്‍ പുതിയ അഞ്ചുപൗണ്ട് നോട്ടുകള്‍ സ്വീകരിക്കുന്നതു നിര്‍ത്തി. നോട്ടിലൂടെയുള്ള മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം സസ്യഭുക്കുകളായ ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇത്തരമൊരു നടപടിയെന്ന് ഹോട്ടല്‍ ഉടമകള്‍ അറിയിച്ചു. ഇതുസംബന്ധിച്ച ബോര്‍ഡും ഹോട്ടലിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്.

പരാതികളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നോട്ട് അച്ചടിയുടെ ചുമതലക്കാരായ റോയല്‍ മിന്റ് അധികൃതരുമായി ആലോചിച്ച് പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് അധികൃതര്‍ അറിയിച്ചു.

 

click me!