മുസ്​ലിം സ്​ത്രീകൾ പുരികം, മുടി വെട്ടുന്നത് വിലക്കി ഫത്​വ

Published : Oct 08, 2017, 04:24 AM ISTUpdated : Oct 04, 2018, 07:21 PM IST
മുസ്​ലിം സ്​ത്രീകൾ പുരികം, മുടി വെട്ടുന്നത് വിലക്കി ഫത്​വ

Synopsis

ദില്ലി: മുസ്ലീം സ്​ത്രീകൾ കൺപുരികങ്ങളിലും മുടിയിലും നടത്തുന്ന അലങ്കാരപ്പണികൾ മതവിരുദ്ധമെന്ന്​ ദാറുൽ ഉലൂം ദുയൂബന്ദി​ന്‍റെ ഫത്​വ(മതവിധി). കൺപുരികങ്ങൾ പറിച്ചെടുക്കുന്നത്​, വെട്ടിയൊതുക്കൽ, രൂപംമാറ്റൽ, മുടിമുറിക്കൽ എന്നിവ ഇസ്​ലാമിക വിരുദ്ധമാണെന്നും അതിൽ നിന്ന്​ വിട്ടുനിൽക്കണമെന്നുമാണ്​ ആഹ്വാനം. ഷഹറാൻപൂറിലെ മുസ്ലീം ആയ വ്യക്​തിയാണ്​ ഇക്കാര്യത്തിൽ വ്യക്​തത തേടി സമീപിച്ചത്​.

ഇസ്ലാമിക നിയമങ്ങൾ തന്‍റെ ഭാര്യക്ക്​ കൺപുരികം പറിച്ചെടുക്കുന്നതിനും വെട്ടിയൊതുക്കുന്നതിനും മുടിമുറിക്കുന്നതിനും അനുമതി നൽകുന്നു​ണ്ടോ എന്നായിരുന്നു ദാറുൽ ഇഫ്​തയിൽ നിന്ന്​ ഇയാളുടെ അ​​ന്വേഷണം. ഇതിനുള്ള മറുപടിയിലാണ്​ രണ്ടു പ്രവൃത്തികളും ഇസ്​ലാമിക വിരുദ്ധമാണെന്ന്​ വ്യക്​തമാക്കി മതവിധി നൽകിയത്​. ഇത്​ ലംഘിക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്ന സ്​ത്രീ ഇസ്ലാമിക നിയമങ്ങളെയാണ്​ ധിക്കരിക്കുന്നതെന്നും ഉറുദുവിൽ നൽകിയ ഫത്​വയിൽ പറയുന്നു.

പത്ത്​ കാര്യങ്ങളെക്കുറിച്ച്​ വ്യക്​തത വരുത്തിയാണ്​ ദാറുൽ ഇഫ്​ത മതവിധി പറഞ്ഞത്​. സ്​ത്രീകൾക്ക്​ അവരുടെ മുടി സൗന്ദര്യത്തിനായി നൽകിയതാണ്​. അത്​ മുറിച്ചുകളയാൻ പാടില്ല. മുസ്ലീം സ്​ത്രീകൾ ബ്യൂട്ടി പാർലറുകളിൽ നിന്ന്​ വിട്ടുനിൽക്കണമെന്ന്​ ഫത്​വ പുറപ്പെടുവിക്കുന്ന ദാറുൽ ഇഫ്​തയുടെ മേധാവി മൗലാന സാദിഖ്​ അൽഖാസിമി പറഞ്ഞു. അന്യപുരുഷൻമാരെ ആകർഷിക്കുന്ന തരത്തിലുള്ള ​ചമയങ്ങളിടാൻ ഇസ്ലാം അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പുരുഷൻമാർ താടിവടിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പുരികം, മുടിവെട്ടൽ പോലെ ലിപ്​സ്​റ്റിക്ക്​ പുരട്ടുന്നതും മുസ്ലീം സ്​ത്രീകൾക്ക്​ അനുവദിനീയമല്ല. മുസ്ലീം സ്​ത്രീകൾ ബ്യൂട്ടി പാർലറുകളിൽ പോകുന്ന പ്രവണത കണ്ടുവരുന്നുവെന്നും ഇത്​ നല്ല സൂചനയല്ലെന്നും അടിയന്തിരമായി ഇത്​ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പുതിയ ഫത്​വയെ നിരസിക്കുകയാണ്​ നല്ലൊരു ശതമാനം മുസ്ലീം സ്​ത്രീകളും. തങ്ങളുടെ സ്വാത​ന്ത്ര്യത്തെ തടയാൻ അവർക്ക്​ അവകാശമില്ല, ലോകം മാറുകയാണ്​.

ഗൾഫ്​ രാജ്യങ്ങളിൽ പോലും മുസ്ലീം സ്ത്രീകൾക്ക്​ ഡ്രൈവിങിന്​ അനുമതി നൽകു​േമ്പാഴാണ്​ ഇവിടെ പുരികം പറിച്ചെടുക്കുന്നതിനെതിരെ ഫത്​വ പുറപ്പെടുവിക്കുന്നതെന്നും സ്​ത്രീകൾ പറയുന്നു. ഇൗ മൗലാനമാരും പണ്ഡിതൻമാരും അപമാനകരമാണെന്ന്​ മുത്വലാഖിന്​ വിധേയയായ സോഫിയ അഹമ്മദ്​ പറയുന്നു.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു, ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ