
കാകിനട: ദസറ ആഘോഷത്തിൽ ദൈവ പ്രീതിക്കായി ബലി കൊടുത്തത് ആയിരക്കണക്കിന് മൃഗങ്ങളെ. ആന്ധ്രാ പ്രദേശിലെ ഗോദാവരി ജില്ലയിൽ മാത്രം വ്യാഴം, വെള്ളി ദിവസങ്ങളിലായി ആയിരക്കണക്കിന് ആടുകളേയും ചെമ്മരിയാടുകളേയും ബലി കൊടുത്തിട്ടുണ്ട്.
കാകിനടയിലെ ഉയർന്ന വിദ്യാഭ്യാസ സ്ഥാപനമായ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ സർവകലാശാല (ജെഎൻടിയുകെ) മൃഗബലി നടത്തിയിട്ടുണ്ട്. ബലി കൊടുക്കേണ്ട മൃഗങ്ങളെ നിർത്തിയിട്ട കോളേജ് വാഹനത്തിന് ചുറ്റും പ്രദക്ഷിണം വെയ്പ്പിക്കുകയും ശേഷം അറക്കുന്നതിനായി കൊണ്ടുപോകുകയും ചെയ്തു. സർവകലാശാല വൈസ് ചാൻസലർ ഇൻ-ചാർജർ എസ്. രാമകൃഷ്ണ റാവുവിന്റെ സാന്നിധ്യത്തിൽ സർവകലാശാല ജീവനക്കാരനാണ് മൃഗബലി നടത്തിയത്.
സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനം ഇത്തരത്തിൽ മൃഗബലി നടത്തിയതിൽ പ്രതിഷേധിച്ച് മൃഗബലി നടത്തുന്നതിനെതിരെ പ്രവർത്തിക്കുന്നവർ രംഗത്തെത്തി. എന്നാൽ കോളേജിൽ ഇത് ആദ്യത്തെ സംഭവമല്ലെന്നും കോളേജ് ആരംഭിച്ചത് മുതൽ ദസറ ഉത്സവത്തോട് അനുബന്ധിച്ച് മൃഗബലി നടത്താറുണ്ടെന്നും അധികൃതർ പറഞ്ഞു.
അതേസമയം ജില്ലയിലെ വിവിധയിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളും മൃഗബലി നടത്തിയിട്ടുണ്ട്. റോഡിന് ഇരുവശത്തുമായി ആരാധനമൂർത്തിയെ പ്രതിഷ്ഠിക്കുകയും അതിന് മുന്നിൽവച്ച് ബലി നടത്തുകയും ചെയ്യും. ആഘോഷങ്ങൾ കഴിഞ്ഞാൽ റോഡ് മുഴുവനും രക്തകളമായി മാറിയിട്ടുണ്ടാകും.
ദസറ ദിവസം ഹിന്ദു ദൈവമായ ദുർദേവിയെ പ്രീതിപ്പെടുത്തുന്നതിനായാണ് മൃഗബലി നടത്തുന്നത്. വ്യാപാര-വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരാണ് ദസറ ഉത്സവകാലത്ത് ദേവ പ്രീതിക്കായി മൃഗബലി നടത്തുക. ഐശ്വര്യം, ധനം, സമാധനം, ഉയർന്ന ജോലി, അഭിവൃദ്ധി എന്നിവ ലഭിക്കുന്നതിനുവേണ്ടിയാണ് മൃഗബലി നടത്തുന്നതെന്നാണ് വിശാസം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam