
മുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകനും അധോലോകന നായകനുമായ ദാവൂദ് ഇബ്രാഹിമിന്‍റെ ആസ്തികള്‍ ഇന്ന് ലേലം ചെയ്യും. ഇന്ത്യന്‍ മര്‍ച്ചന്‍റ് മെമ്പേഴ്‌സ് എന്ന സ്വകാര്യ ലേലക്കമ്പനിയാണ് ദാവൂദിന്‍റെ ആസ്തികള്‍ ലേലം ചെയ്യുന്നത്. ഓണ്‍ലൈന്‍ വഴിയും അല്ലാതെയുമാണ് ലേലം ചെയ്യുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ ലേല നടപടികള്‍ ആരംഭിക്കും.
ദാവൂദിന്‍റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ആസ്തികളാണ് ഇന്ന് ലേലം ചെയ്യുന്നത്. റോണക് അഫ്രോഡ് റസ്റ്റോറന്‍റ്, ദമര്‍വാല ബില്‍ഡിംഗ്, ഷബ്‌നം ഗസ്റ്റ് ഹൗസ് എന്നിവയാണ് ലേലം ചെയ്യുന്നത്. ദമര്‍ബാല നേരത്തെ ഡി കമ്പനിയുടെ ഒരുകാലത്തെ കേന്ദ്രമായിരുന്നു. 1.55 കോടിയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഷബനം ഗസ്റ്റ് ഹൗസ് ദാവൂദിന്‍റെ മുന്‍ ഭാര്യ മെഹജാബീന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദെണ്ടി ബസാറിലാണിത്. 1.23 കോടിയാണ് നിശ്ചയിച്ചിട്ടുള്ളത്. റോണക് അഫ്രോഡ് റസ്‌റ്റോറന്റിന് 1.8 കോടി മതിപ്പു വിലയുമാണ് കണക്കാക്കിയിരിക്കുന്നത്. 2015 ല്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനായ എന്‍ ബാലകൃഷ്ണന്‍ 4.28 കോടിക്ക് ലേലത്തില്‍ പിടിച്ചിരുന്നു. അതേസമയം വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് കെട്ടിടം ഏറ്റെടുക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍മാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് റസ്റ്റോറന്റ് ലേലത്തില്‍ വച്ചത്.
തീവ്രഹിന്ദു നേതാവായ സ്വമി ചക്രപാണി ഉള്‍പ്പെടെ നിരവധിപേര്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം. അഖിലേന്ത്യ ഹിന്ദുമഹാസഭ അധ്യക്ഷനായ ഇദ്ദേഹം റോണക് അഫ്രോസ് റസ്‌റ്റോറന്റ് ലേലത്തില്‍ പിടിച്ച് ശൗചാലയമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam