പട്ടാപ്പകല്‍ സിനിമ തിയറ്ററില്‍ നിന്നും മൊബൈല്‍ മോഷണം - വീഡിയോ

By Web TeamFirst Published Nov 30, 2018, 9:32 PM IST
Highlights

വ്യാഴാഴ്ച ഉച്ച 1.20 ഓടെ തീയറ്ററില്‍ മകളോടൊപ്പം സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തിയ രതീഷ്, ടിക്കറ്റിന്‍റെ പൈസ കൊടുക്കാന്‍ കൈയ്യിലുള്ള മൊബൈല്‍ കൗണ്ടറിന് സമീപം വയ്ക്കുകയായിരുന്നു. 

തിരുവനന്തപുരം: പട്ടാപ്പകല്‍ സിനിമ തിയറ്ററില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. തിരുവനന്തപുരം പേയാട് എസ് പി തീയറ്ററിലാണ് വ്യാഴാഴ്ച ഉച്ചയോടെ സംഭവം നടന്നത്. ബൈക്കിലെത്തിയ 22 വയസ് തോന്നിക്കുന്ന രണ്ട് യുവാക്കളാണ് വിളപ്പില്‍ ശാല സ്വദേശി രതീഷിന്‍റെ മൊബൈല്‍ മോഷ്ടിച്ചത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ രതീഷ് മലയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

"

വ്യാഴാഴ്ച ഉച്ച 1.20 ഓടെ തീയറ്ററില്‍ മകളോടൊപ്പം സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ എത്തിയ രതീഷ്, ടിക്കറ്റിന്‍റെ പൈസ കൊടുക്കാന്‍ കൈയ്യിലുള്ള മൊബൈല്‍ കൗണ്ടറിന് സമീപം വയ്ക്കുകയായിരുന്നു. തിരിച്ച് പോകുമ്പോള്‍ ഇത് രതീഷ് എടുക്കാന്‍ മറക്കുന്നതും പിന്നാലെ ടിക്കറ്റ് എടുക്കാന്‍ എത്തിയ യുവാക്കളില്‍ ഒരാള്‍ ഫോണ്‍ കൈക്കലാക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

click me!