നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍

Published : Nov 30, 2018, 04:20 PM ISTUpdated : Dec 01, 2018, 07:15 PM IST
നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍

Synopsis

നാലുമാസമായി സഹോദരന്‍ പ്രകാശിന്‍റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാല്‍ മരണകാരണം  വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു

ചെന്നൈ : തമിഴ് സിനിമാ-സീരിയല്‍ നടി റിയാമിക തൂങ്ങി മരിച്ച നിലയില്‍.  രണ്ടു ദിവസമായി ഒരു വിവരവുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ഇരുപത്തിയാറുവയസുകാരിയായ റിയാമികയുടെ സഹോദരന്‍ പ്രകാശും സുഹൃത്ത് ദിനേശും ചെന്നൈ വത്സര വാക്കത്തുള്ള ഫ്‌ളാറ്റിലെത്തി പരിശോധിച്ചപ്പോഴാണു റിയാമികയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫാനില്‍തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

നാലുമാസമായി സഹോദരന്‍ പ്രകാശിന്‍റെ ഫ്‌ളാറ്റിലാണു റിയാമിക കഴിഞ്ഞിരുന്നത്. എന്നാല്‍ മരണകാരണം  വ്യക്തമല്ലെന്നും, ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കുടുംബ പ്രശ്‌നമാണ് മരണ കാരണമെന്നും റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ, കാമുകന്‍ ദിനേശിലേയ്ക്കും അന്വേഷണം നീളുന്നുണ്ട്. ഇയാളെ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം.

ടെലിവിഷന്‍ സീരിയലുകളില്‍ സഹനടിയായും ചില സിനിമകളിലും റിയാമിക അഭിനയിച്ചിട്ടുണ്ട്. കുന്ദ്രത്തിലെ കുമരന്ക്ക് കൊണ്ടാട്ടം, എക്‌സ് വീഡിയോസ് , തമിഴ് മൂവി തുടങ്ങിയ സിനിമകളിലൂടെയാണ് റിയാമിക തമിഴ്  സിനിമാ ലോകത്ത് പ്രശസ്തയായത്.   റിയാമികയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനം കണ്ടതെന്നാണു പ്രകാശിന്‍റെ മൊഴി. 

എന്നാല്‍ ചൊവ്വാഴ്ച രാത്രി റിയാമികയുമായി സംസാരിച്ചതായി ദിനേശും മൊഴി നല്‍കി. എന്നാല്‍ ബുധനാഴ്ച മുതല്‍ ഇവരെ ഫോണില്‍ കിട്ടിയില്ലെന്നും ദിനേശ് അറിയിച്ചു. ബംഗലൂരുലുള്ള റിയാമികയുടെ മാതാപിതാക്കളും സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ