കൈകാലുകള്‍ വെട്ടി നുറുക്കി, തലയില്ലാത്ത മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Published : Aug 06, 2018, 11:47 AM ISTUpdated : Aug 06, 2018, 11:50 AM IST
കൈകാലുകള്‍ വെട്ടി നുറുക്കി, തലയില്ലാത്ത മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

Synopsis

മൃതദേഹത്തില്‍നിന്ന് വേര്‍പ്പെട്ട കാലുകള്‍ രണ്ടായി വെട്ടി നുറുക്കിയിരുന്നു. ഇയാളുടെ കൈകളും മൃതദേഹത്തില്‍നിന്ന് വെട്ടിമാറ്റിയിരുന്നു

ദില്ലി: തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയില്‍ യുവാവിന്‍റേതെന്ന് തോന്നിക്കുന്ന മൃതദേഹം ബാഗില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 28 നും 30 നും ഇടയില്‍ പ്രായം ഉള്ള ആളുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 

ഗുരി തേജ് ബഹദൂര്‍ ഖല്‍സ കോളേജിന് സമീപത്തെ ബസ്റ്റാന്‍റ് പരിസരത്തുനിന്നാണ് ബാഗ് കണ്ടെത്തിയത്. രാവിലെ എട്ട് മണിയോടെ ബാഗ് കണ്ട് യാത്രക്കാരിലൊരാള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ബാഗില്‍ വെട്ടി നുറുക്കിയ മൃതദേഹമാണ് എന്ന് വ്യക്തമായത്.

മൃതദേഹത്തില്‍നിന്ന് വേര്‍പ്പെട്ട കാലുകള്‍ രണ്ടായി വെട്ടി നുറുക്കിയിരുന്നു. ഇയാളുടെ കൈകളും മൃതദേഹത്തില്‍നിന്ന് വെട്ടിമാറ്റിയിരുന്നു. എന്നാല്‍ ഇത് ബാഗില്‍ ഉണ്ടായിരുന്നില്ല. 

മൃതദേഹം ഇതുവരെയും തിരിച്ചറിയാനായിട്ടില്ല. സബ്സി മണ്ടി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി, ഇഷ്ട ആയുധങ്ങള്‍ വടിവാളും പേപ്പര്‍ കട്ടറും; 39കാരനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
സ്ഥിരം അപകട മേഖലയിൽ ഹെൽമറ്റില്ലാതെ ബുള്ളറ്റിൽ നൈറ്റ് ഡ്രൈവ്, 23കാരിക്ക് ദാരുണാന്ത്യം, കൂട്ടുകാരിക്ക് ഗുരുതര പരിക്ക്