ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിനടത്തിയ പരിശോധനയിലാണ് 3.058 ഗ്രാം മെത്തഫെറ്റാമിനുമായി പിടിയിലായത്

കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം കൊറ്റങ്കര മാമൂട് അനസ് മൻസിലിൽ ആഷിക് എന്ന് വിളിക്കുന്ന തൽഹത്തിനെയാണ് കൊല്ലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിനടത്തിയ പരിശോധനയിലാണ് 3.058 ഗ്രാം മെത്തഫെറ്റാമിനുമായി പിടിയിലായത്. കരിക്കോടുള്ള ഹോട്ടൽ മുറിയിലാണ് ഇയാൾ ലഹരിമരുന്നുമായി തങ്ങിയത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തി പരിശോധന നടത്തുകയായിരുന്നു. പ്രതിയെ കൊല്ലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റ്റ്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, ഷെഫീക്ക് ബി അഖിൽ വിഎസ് സിവിൽ എക്സൈസ് ഓഫീസർ സൂരജ് , സാലിം വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കുമാരി, സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം