സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്; അവസാനമായി കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

Published : Jan 01, 2019, 12:16 PM ISTUpdated : Jan 01, 2019, 12:24 PM IST
സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കല്‍ കോളേജിന്; അവസാനമായി കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെ

Synopsis

തന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കണമെന്നും തന്‍റെ ശരീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കരുതെന്നും ഭാര്യ സീനയോട് ബ്രിട്ടോ പറഞ്ഞിരുന്നു. 

കൊച്ചി: അന്തരിച്ച സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറും. കളമശേരി മെഡിക്കൽ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തേണ്ടത് റീത്തുകളില്ലാതെയാകണമെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ട് നല്‍കണമെന്നും തന്‍റെ ശരീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കരുതെന്നും ഭാര്യ സീനയോട് ബ്രിട്ടോ പറഞ്ഞിരുന്നു.

പി രാജീവ് ഫേസ്ബുക്ക് പോസ്റ്റ്

ബ്രിട്ടോ യാത്രയാകുന്നത് മെഡിക്കൽ കോളേജിലക്ക് . അവസാന നോക്കു കാണാൻ എത്തണ്ടത് റീത്തുകളില്ലാതെ . ഈ രണ്ടു കാര്യങ്ങൾ ബ്രിട്ടോ സീനയുമായി പങ്കുവെച്ചിരുന്നു. കളമശേരി മെഡിക്കൽ കോളേജിലേക്കായിരിക്കും ഭൗതികശരീരം കൈമാറുന്നത്. മെഡിക്കൽ സയൻസിന് അത്ഭുതമായ മൂന്നര ദശകത്തിന്റെ ജീവിതം ഇനി അവർക്ക് പഠിക്കാം. അഭിവാദ്യങ്ങൾ 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ
പരാതികൾ മാത്രമുള്ള `പരാതിക്കുട്ടപ്പൻ', കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടിയത് അതിസാഹസികമായി