കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച രണ്ട് സ്ത്രീകള്‍ മരിച്ചു

Published : Jan 28, 2019, 12:59 AM IST
കര്‍ണാടകയില്‍ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച രണ്ട് സ്ത്രീകള്‍ മരിച്ചു

Synopsis

 കർണാടകയിലെ കോലാറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച രണ്ട് സ്ത്രീകൾ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

ബെംഗളൂരു: കർണാടകയിലെ കോലാറിൽ ക്ഷേത്രത്തിലെ പ്രസാദം കഴിച്ച രണ്ട് സ്ത്രീകൾ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. 

ചിന്താമണിയിലെ ഗംഗമ്മ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ക്ഷേത്രത്തിൽ ഉണ്ടാക്കിയതല്ല പ്രസാദമെന്നും ഭക്തരിൽ ചിലർ പുറത്തുനിന്ന് കൊണ്ടുവന്നത് വിതരണം ചെയ്തതാണെന്നും പൂജാരി പൊലീസിന് മൊഴി നൽകി.

പ്രസാദം തയ്യാറാക്കിയത് എന്ന് കരുതുന്ന സ്ത്രീയെയും രണ്ട് സഹായികളെയും കസ്റ്റഡിയിലെടുത്തു. ഡിസംബറിൽ ചാമരാജനഗറിലെ മാരമ്മ ക്ഷേത്രത്തിൽ നിന്ന് വിഷം ചേർത്ത പ്രസാദം കഴിച്ച 17 പേർ മരിച്ചിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

33 കു‍ഞ്ഞുങ്ങളോട് കൊടുംക്രൂരത, പീഡനദൃശ്യങ്ങൾ‌ ഡാർക് വെബ്ബിൽ, ദമ്പതികൾക്ക് വധശിക്ഷ വിധിച്ച് പോക്സോ കോടതി
40നും 45നും ഇടയിൽ പ്രായമുള്ള സ്ത്രീയാകാമെന്ന് നി​ഗമനം, ദുരൂഹതയായി ഏലസിലെ വാക്കുകൾ, എരുമപ്പെട്ടിയിലേത് ദൃശ്യം മോഡലെന്ന് പൊലീസ്