
തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീടിനുള്ളില്‍ അമ്മയുടെയും മകന്‍റെയും മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി, കടബാധ്യത കാരണം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. വെള്ളറട പോലീസ് അന്വേഷണം തുടങ്ങി.
വർഷങ്ങള്‍ക്ക് മുന്‍പ് തമിഴ്നാട്ടില്‍ നിന്ന് വെള്ളറടയില്‍ സ്ഥിരതാമസമാക്കിയവരാണ് മരിച്ച മേരിയും മകന്‍ ജോണും, ഇവർ താമസിക്കുന്ന വീട്ടില്‍ നിന്ന് രാത്രി തീ ഉയരുന്നതുകണ്ട് നാട്ടുകാർ പോലീസില്‍ വിവരം അറിയിക്കുയായിരുന്നു. പൊലീസെത്തി തീ കെടുത്തുന്പോഴേക്കും രണ്ടുപേരും കത്തിക്കരിഞ്ഞു.
മാനസിക രോഗിയായ മേരിയുടെ കാലുകള്‍ വരിഞ്ഞുകെട്ടിയതിനുശേഷം ജോൺ പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുവെന്ന് പോലീസ് പറയുന്നു. ശേഷം ജോണും തീ കൊളുത്തി ആത്മഹത്യ ചെയ്തു. വെള്ളറടയിലെ ഒരു സഹകരണ സംഘത്തില്‍നിന്നും ജോൺ 1 ലക്ഷം രൂപ ലോൺ എടുത്തെന്നും പണം തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്തതാണ് ആത്മഹത്യയ്ക്ക് പ്രേരണയായതെന്നും സൂചനയുണ്ട്. വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam